29 C
Kochi
Saturday, September 25, 2021

Daily Archives: 10th March 2020

ഇന്തോനേഷ്യ: തന്റെ രാജ്യത്തിന്റെ കൊളോണിയൽ ഭരണകാലത്ത് ഇന്തോനേഷ്യയിൽ നടന്ന അതിക്രമങ്ങൾക്ക് ക്ഷമ ചോദിച്ച് ഡച്ച് രാജാവ് വില്ലം-അലക്സാണ്ടർ. രാജവാഴ്ചയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലേക്കുള്ള ആദ്യ പ്രവേശനമായിരുന്നു അത്. അതിലെ പൂർണ്ണമായ തിരിച്ചറിവിലാണിപ്പോൾ, ആക്രമണങ്ങൾ  ബാധിച്ചവരുടെ കുടുംബങ്ങൾ ഇന്നും വേദനയും ദുഖവും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് നെതർലാൻഡ്‌സ് സർക്കാർ മുമ്പ് ചില നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.  
വാഷിംഗ്ടൺ: കൊറോണയെ നിസാരവത്കരിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച്  മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം  പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കഴിഞ്ഞ വര്‍ഷം 37,000 അമേരിക്കക്കാര്‍ സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജീവിതവും സാമ്പത്തികാവസ്ഥയും സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. ഇതുവരെ വെറും 546 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 22 മരണമേ ഉണ്ടായിട്ടുള്ളു. അതേകുറിച്ച്‌ ചിന്തിക്കൂ...
ഇറ്റലി: എഫ്സി ബാഴ്സലോണ-നാപ്പോളി ചമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ബാഴ്സലോണയുടെ തട്ടകം ന്യൂകാമ്പിലാണ് മത്സരം. നാപ്പോളിയുടെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയായിരുന്നു. കാറ്റലോണിയന്‍ ഭരണകൂടവും ക്ലബും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്ന്യൂക്യാമ്പ് അടച്ച്‌ മത്സരം നടത്താന്‍ തീരുമാനിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞ ഇറ്റലിയിലെ ക്ലബ് ആയതുകൊണ്ട് തന്നെ നാപ്പോളിയുടെ സന്ദര്‍ശനം കറ്റലോണിയക്കും ആശങ്ക ഉണ്ടാക്കുന്നുണ്ട്. 
ചൈന: കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് സന്ദര്‍ശിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ചൈനീസ് പ്രസിഡന്‍റ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് ചൈനീസ് ഭരണകൂടത്തിന്‍റെ നടപടി. വൈറസ് നിര്‍മാര്‍ജനത്തിന് ഇതുവരെ പ്രവിശ്യയില്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് നിരീക്ഷിച്ചു. വൈറസ് ബാധ വ്യാപിച്ചതോടെ വുഹാനും പ്രവിശ്യയായ ഹുബെയും ഒറ്റപ്പെട്ടിരുന്നു. 
മുംബൈ: എന്തുകൊണ്ടാണ് 'കുഡി നു നാക്നെ' മ്യൂസിക് വീഡിയോയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് അനുഷ്ക ശർമ്മ. താൻ വളർന്നത് ആവശ്യമുള്ളതെന്തും ചെയ്യാൻ അനുവാദമുള്ള ഒരു അന്തരീക്ഷത്തിലാണെന്ന് അനുഷ്ക. പെൺകുട്ടികളെ  തെറ്റുകൾ വരുത്താനും അത് സ്വയം കണ്ടെത്താനും അനുവദിക്കുക, എന്നതാണ്  ഗാനം പറയുന്നതെന്നും അനുഷ്ക ശർമ്മ. ഓരോ പെൺകുട്ടിക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.    
ചെന്നൈ: വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്‍റെ തിരക്കഥയാണ് ഷറഫുവും സുഹാസും കൂടെ ഒരുക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തിരക്കഥാകൃത്തുക്കളെ വെളിപ്പെടുത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന...
ആഫ്രിക്ക: ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച്‌ ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഏഴാമത് റുവാണ്ട  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള, മാര്‍ച്ച്‌ 7നു റുവാണ്ട കിഗാളി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന റെഡ് കാര്‍പെറ്റില്‍ റുവാണ്ട മന്ത്രി സംവിധയകാന്‍ ഷാനു സമദിനു പുരസ്‌കാരം നല്‍കി. ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചര്‍ ഫിലിം അവാര്‍ഡ് മൊഹബ്ബത്തിന്‍...
തിരുവനന്തപുരം: കോവിഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു . ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​വ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണ​മെ​ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ  സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 22 ആയി.29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചത്.രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. 
ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ പുതിയ ദയാഹർജി നൽകി.ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ഹർജി സമർപ്പിച്ചത്. പിഴവു തിരുത്തൽ ഹർജി ഉൾപ്പെടെയുള്ളവ വീണ്ടും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു പ്രതി മുകേഷ് സിങ് കഴിഞ്ഞ  ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.