Tue. Apr 23rd, 2024
വത്തിക്കാൻ:

 
ചെറിയ പനിയും ജലദോഷവും ബാധിച്ച്‌ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചൂ. അസുഖം തുടങ്ങിയപ്പോള്‍ത്തന്നെ മാര്‍പാപ്പയ്ക്ക് പരിശോധന നടത്തിയിരുന്നെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിനിടെ, മാര്‍പാപ്പ പല തവണ ചുമയ്ക്കുന്നത് കാണാമായിരുന്നു. ടെസ്റ്റ് നെഗറ്റീവാണെങ്കിലും മാര്‍പാപ്പ ചികിത്സയില്‍ തന്നെ തുടരുമെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂനി വ്യക്തമാക്കി.