Thu. Apr 18th, 2024
വാഷിംഗ്ടൺ:

റിച്ചാര്‍ഡ് കോണലിന്റെ “ദി മോസ്റ്റ് ഡേഞ്ചറസ് ഗെയിം” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ക്രെയ്ഗ് സോബല്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് ദി ഹണ്ട്. നിക്ക് ക്യൂസ്‌, ഡാമണ്‍ ലിന്‍ഡെലോഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് ബാനറില്‍ ജേസണ്‍ ബ്ലം നിര്‍മിക്കുന്ന ചിത്രത്തില്‍ ബെറ്റി ഗില്‍‌പിന്‍, ഇകെ ബാരിന്‍‌ഹോള്‍ട്സ്, എമ്മ റോബര്‍ട്ട്സ്, ഹിലാരി സ്വാങ്ക് എന്നിവരാണ് പ്രധാന താരങ്ങള്‍. 2020 മാര്‍ച്ച്‌ 13 ന് യൂണിവേഴ്സല്‍ പിക്ചേഴ്സ് ചിത്രം വിതരണത്തിന് എത്തിക്കും.