29 C
Kochi
Saturday, September 25, 2021

Daily Archives: 31st March 2020

ഡല്‍ഹി: കോവിഡ്-19 വൈറസ് രാജ്യവ്യാപകമായി പടരുകയും മരണം വിതക്കുകയും ചെയ്യുമ്പോള്‍ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ പള്ളിയില്‍ എന്ത് മതചടങ്ങാണ് നടന്നതെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.ഒത്തുചേരലുകളും മതസമ്മേളനങ്ങളുമെല്ലാം വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും, രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, തബ്‌ലീഗുകാര്‍ മര്‍ക്കസ് എന്ന പേരില്‍ വിളിക്കുന്ന ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ പള്ളിയില്‍ ആയിരക്കണക്കിനാളുകള്‍ എങ്ങനെയെത്തി? രാജ്യത്തെ പുതിയ 'കൊവിഡ് ഹോട്ട് സ്പോട്ട്' ആയി മാറിയ, ഡല്‍ഹിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ അവശേഷിക്കുന്നവരെ...
തിരുവനന്തപുരം:  ഏപ്രിൽ ഒന്ന് വിഡ്ഢിദിനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൊറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യാജ പോസ്റ്റുകൾ ഇറക്കുന്നതും പ്രചരിപ്പിക്കുന്നതും കണ്ടാൽ കർശന നടപടിയെടുക്കുമെന്നും കേരള പോലീസ് അറിയിച്ചു.
കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന കേരളത്തിൽ ജനസാന്ദ്രതയുടെ കണക്കുകൾ മറ്റു സംസ്ഥാങ്ങളെക്കാൾ മൂന്നിരട്ടിയോളം വരും. ശക്തവും കൃത്യവുമായ ആരോഗ്യപരിപാലനം സാധ്യമായില്ലെങ്കിൽ കൊറോണയെ പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമാകാൻ ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.എന്നാൽ ആരോഗ്യമേഖലയിലടക്കം ഏറെ മുന്നിലാണെന്ന് നാം കരുതിയ അമേരിക്ക ഇറ്റലി പോലുള്ള പാശ്ചാത്യ രാജ്യങ്ങൾ കൊറോണയ്ക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ...
കേരള സർക്കാർ സംഗ്രഹംനികുതി വകുപ്പ് - ഏക്സൈസ് - സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം “alcohol withdrawal symptom” പ്രകടിപ്പിക്കുന്നവർക്ക് മദ്യം ലഭ്യമാക്കുന്നതിന് ലിക്വർ പാസ്സ് നൽകുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.നികുതി (ജി) വകുപ്പ് ജി.ഒ. (സാധാ) നം. 266/2020/നി.വതീയതി, തിരുവനന്തപുരം, 30/03/2020പരാമർശം: 1. 23/03/2020 തീയതിയിലെ ജി. ഒ (എം.എസ്) 49/2020 പൊ.ഭ.വ.ഉത്തരവ്.2. 24/03/2020 തീയതിയിലെ ജി.ഒ....
റോം: ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. തൊള്ളായിരത്തി പതിമൂന്ന് പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം, ഏഴായിരത്തി എഴുന്നൂറ്റി പതിനാറായി. 812 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ ഇതുവരെ മരിച്ചത് പതിനോരായിരത്തി അഞ്ഞൂറ്റി തൊള്ളൂറ്റി ഒന്ന് പേരാണ്.ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ  418 പേര്‍ മരിച്ചു...
മംഗളൂരു: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസർകോട് രണ്ട് പേർ കൂടി മരിച്ചു. അതേസമയം, ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഇവിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാസർഗോഡ് ഇന്നലെ മാത്രം 17 പേർക്ക് കൂടി രോഗം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്. 69 വയസുള്ള  ഇദ്ദേഹത്തിന് എങ്ങനെയാണ് രോ​ഗബാധയുണ്ടായത് എന്ന കാര്യത്തിൽ  ഇനിയും ഒരു നി​ഗമനത്തിലെത്താൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിട്ടില്ല . ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 32 പേര്‍ക്കു കൂടി വൈറസ്...
ഡല്‍ഹി: ഡല്‍ഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന് കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു. സായിയുടെ കീഴിലുള്ള സൗകര്യങ്ങൾ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മാർച്ച് 22ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകുന്നതായി സായി...
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1251 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 11 പേരാണ്. 32 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ 13 മുതൽ 18 വരെ നടന്ന മതചടങ്ങിൽ പങ്കെടുത്ത 200 പേരെ ഇന്നലെ ആശുപത്രിയിൽ...
ദുബായ്: കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.  കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനും ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനുമാണ് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. അതേസമയം,ഗൾഫിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 18 ആയി ഉയർന്നു.