29 C
Kochi
Saturday, September 25, 2021

Daily Archives: 8th March 2020

തിരുവനന്തപുരം :   ജാതിയുടേയും മതത്തിന്റെയും പേരിൽ മനുഷ്യകുലത്തെ ഭിന്നിപ്പിക്കുന്നവര്‍ വാഴുന്ന ഇന്ത്യയെ നേർ കണ്ണോടെ കാണാൻ നാളെയുടെ പ്രതീക്ഷകളായ യുവതലമുറ അണിചേര്‍ന്നു. 'ഉയരട്ടെ മനുഷ്യ പതാക' ഭരണഘടന സംരക്ഷണ വിദ്യാർത്ഥി റാലിയും സംഗമവും പാളയം രക്തസാക്ഷി മണ്ഡപത്തിൽ എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. നാം കടന്നു പോകുന്ന കാലഘട്ടം 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് സമാനമാണെന്ന് എ കെ ആൻറണി പറഞ്ഞു.പടയാളിയായല്ല പടനായകനായി പ്രക്ഷോഭത്തിന് പട നയിക്കേണ്ടത് ഇന്ത്യൻ...
കൊച്ചി:കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  കൊച്ചി മെട്രോ സ്റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുന്‍കരുതലെന്നോണം മെട്രോ ട്രെയിനുകളും സ്‌റ്റേഷനുകളും അണുവിമുക്തമാക്കി. ആലുവ സ്‌റ്റേഷനിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ നടത്തുന്ന പവൻദൂത്‌ ബസുകളും അണുവിമുക്തമാക്കും. ഇത്‌ ഒന്നിടവിട്ട ദിവസങ്ങളിൽ തുടരും. മെട്രോയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ്‌ പ്രതിരോധത്തിൽ ബോധവൽക്കരണം നൽകിയതായി കെഎംആർഎൽ എംഡി അൽകേഷ്‌‌കുമാർ ശർമ പറഞ്ഞു.
ആലപ്പുഴ:ആടിയും പാടിയും ഒത്തുചേര്‍ന്നും വനിതാ ദിനം ആഘോഷിച്ച് ആലപ്പുഴയിലെ മഹിളാ രത്‌നങ്ങള്‍. സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യതയെന്ന മുദ്രവാക്യമുയര്‍ത്തിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. കേരളാ വനിതാ കമ്മീഷനും ജില്ലയിലെ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടി ആലപ്പുഴ ടൗണ്‍ ഹാളില്‍  ആരോഗ്യ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനം അവസര സമത്വമാണ് അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി...
എറണാകുളം: ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമെൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം–തുല്യവേതനം എന്നിവ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജനപ്രതിനിധി സഭയിൽ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. സോണി കോമത്ത് അധ്യക്ഷയായി.
ആലപ്പുഴ:ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി ആലപ്പുഴയുടെ വിപ്ലവ മുത്തശ്ശിമാരെ കേരള വനിതാ കമ്മീഷന്‍ ആദരിച്ചു. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച പ്രായം തളര്‍ത്താത്ത ആലപ്പുഴയുടെ വിപ്ലവ ശബ്ദം മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെയും ഗായിക പി കെ മേദിനിയെയുമാണ് വനിതാ കമ്മിഷന്‍ ആദരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍ വീട്ടിലെത്തി ഗൗരിയമ്മയെ ആദരിച്ചു. ഗൗരിയമ്മക്ക് തുല്ല്യം ഗൗരിയമ്മ മാത്രമെന്നും സ്ത്രീ പുരുഷ സമത്വമെന്നത്...
അങ്കമാലി:ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന  റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപിച്ചു. അവസാനഘട്ട പരിശോധനകൾക്കുശേഷം ഫലം ഇന്ന് പ്രഖ്യാപിക്കും. ആരോഗ്യ–സാമൂഹിക വകുപ്പുകളിലെ തെരഞ്ഞെടുത്ത ആറു പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് 36 മണിക്കൂർ നീണ്ട ഹാക്കത്തൺ സംഘടിപ്പിച്ചത്.  സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ ഈ ആറ് ചോദ്യങ്ങൾക്ക് വിദ്യാർഥികൾ നിർദേശിക്കുന്ന പ്രശ്നപരിഹാരമാർഗങ്ങൾ ചോദിച്ചറിയുകയും അവരുടെ വിവിധ പ്രവർത്തനതലങ്ങളിൽനിന്ന് പ്രശ്നപരിഹാരത്തിനായി വിവിധ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. ഹാക്കത്തോണില്‍ വിജയികൾക്ക് ആറു പ്രമുഖ...
ആലുവ:   ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിന്റെയും യു സി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ കാര്‍ട്ടൂണ്‍ വര സംഘടിപ്പിച്ചു. തോട്ടുമുഖം അൽ-സാജ് റിക്രിയേഷൻ സെന്ററിലാണ് സ്ത്രീ വര അരങ്ങേറിയത്. ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 100 സ്ത്രീ കാർട്ടൂൺ കഥാപാത്രങ്ങളെയാണ് ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥിനികള്‍ പുനഃസൃഷ്ടിച്ചത്. മലയാളത്തിലെ ആദ്യ കാർട്ടൂൺ കഥാപാത്രമായ ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ച് വരച്ച മഹാക്ഷേമദേവത എന്ന സ്ത്രീ കഥാപാത്രവും, ദേശീയ ശ്രദ്ധ നേടിയ...
തിരുവനന്തപുരം:വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദിളിത് സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതുവരെ റിലേ സത്യാഗ്രഹ സമരം അനുഷ്ഠിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം. ജനുവരി നാലിന് ഹെെക്കോടതിയില്‍ നിന്നാരംഭിച്ച പദയാത്ര ജനുവരി 21ന് ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ഇതേതുടര്‍ന്ന്, ജനുവരി 23 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച റിലേ സത്യാഗ്രഹം ഈ വനിതാ ദിനകത്തിലും വീര്യം ചോരാതെ തുടരുകയാണ്. ഒരു മാസത്തിലധികമായി തലസ്ഥാന നഗരിയില്‍ വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായുള്ള...
കൂടത്തായി സിലി വധക്കേസില്‍ മുഖ്യപ്രതി ജോളി ജോസഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. സിലി മരിച്ചതു സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ജോളി ജോസഫാണ് കൊലപാതകം നടത്തിയത് എന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്ന്  സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയിൽ വ്യക്തമാക്കി. കേസിൽ സെഷന്‍സ് കോടതി 12നു വിധി പറയും.
എറണാകുളം:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. പുതിയതായി ഒമ്പത്  പേരെകൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. നിലവിൽ ജില്ലയിൽ 143 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.  കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ 4 പേർ നിരീക്ഷണത്തിൽ ഉണ്ട്. അതേസമയം, 13 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ആലപ്പുഴ എൻഐവി യിലേക്ക് ഇന്ന് 7 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ലക്ഷണങ്ങളെക്കുറിച്ച് അറിയാനും ഓസ്ട്രേലിയ, മലേഷ്യ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽനിന്ന് എത്തിയാൽ നിരീക്ഷണത്തിൽ...