Thu. Jul 3rd, 2025
ചോറ്റാനിക്കര:

 
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഒമ്പതു ദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി തന്ത്രി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. വൈകീട്ട് ദേവിയെയും ശാസ്താവിനെയും ആനപ്പുറത്തേറ്റി, വാദ്യഘോഷങ്ങളോടുകൂടി കിഴക്കേച്ചിറയിലേക്ക്‌ ആറാട്ടിനെഴുന്നള്ളിച്ചു. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ ദേവിയെയും ശാസ്താവിനെയും താലത്തോടെ കൊടിമരച്ചുവട്ടിൽ നിറപറകൾ വെച്ചാണ് എതിരേറ്റത്. തുടർന്നായിരുന്നു ഉത്സവക്കൊടിയേറ്റ്. ഉത്സവത്തിന്റെ ഏഴാം ദിവസമായ ഞായറാഴ്ചയാണ് പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ. 

By Binsha Das

Digital Journalist at Woke Malayalam