30 C
Kochi
Saturday, September 25, 2021

Daily Archives: 11th March 2020

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പൗരത്വ  കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍ പരസ്യമാക്കി രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയത്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യേഗിക റിപ്പോര്‍ട്ട്. 654 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു ഉത്തരവിൽ ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,500 താലിബാൻ തടവുകാരെ വിട്ടയക്കാൻ ഒരുങ്ങുന്നു. മോചിപ്പിക്കപ്പെട്ട എല്ലാ താലിബാൻ തടവുകാർക്കും "യുദ്ധക്കളത്തിലേക്ക് മടങ്ങിവരാതിരിക്കാൻ രേഖാമൂലമുള്ള ഉറപ്പ് നൽകേണ്ടതുണ്ട്". നേരത്തെ യുഎസ് താലിബാനുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു.   
ചൈന: വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ കൊറോണ വൈറസ് രോഗിയാണ് അവർ. ഒരാഴ്ചയ്ക്കുള്ളിലാണ് രോഗം ഭേദമായത്. ആരോഗ്യപരമായ പല അവസ്ഥകളും ഇല്ലായിരുന്നുവെന്ന് ഡോക്ടർ സെങ് യൂലാൻ പറഞ്ഞു. 
ജർമ്മനി: ജര്‍മ്മന്‍കാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ എഴുപത് ശതമാനം പേരിലേക്കും മാരകമായ കൊറോണാ വൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.യൂറോപ്പില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം ആഞ്ചല മെര്‍ക്കല്‍ നേരിട്ട് നല്‍കിയിരിക്കുന്നത്. വൈറസ് ബാധ നീയന്ത്രണംവിട്ട് പടരുന്ന സാഹചര്യമുണ്ടായാല്‍ 58 മില്ല്യണ്‍ ജര്‍മ്മന്‍കാരിലേക്ക് എത്തുമെന്ന് ബെര്‍ലിനില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തില്‍ അവര്‍ വ്യക്തമാക്കി.
സ്വിറ്റ്സർലന്റ് :  ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ് ബൈജു രവീന്ദ്രന്‍ ഇടം നേടിയിരിക്കുന്നത്. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറമാണ് നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ബൈജു രവീന്ദ്രന് പുറമേ നാല് ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബൈജൂസ് ലേണിംഗ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കിയതിനാണ് ബൈജു...
 ബ്രിട്ടൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്. 370 പേര്‍ക്കാണ് ബ്രിട്ടണില്‍ കൊറോണ സ്ഥിരീകരിച്ചത്. 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. 
രാജീവ് ചന്ദ്രശേഖർ എന്ന കോടീശ്വരൻ ബിജെപിയുടെ രാജ്യസഭ എം പി അതിലുപരി ഇന്ത്യൻ മാധ്യമലോകത്തെ വ്യവസായ പ്രമുഖൻ. കേന്ദ്രസർക്കാർ വിലക്കുകൾ മാധ്യമങ്ങൾക്ക് മേലെ വരുന്ന സാഹചര്യത്തിൽ വലതുപക്ഷ ഹിന്ദുരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു ബിസിനസ്സുകാരന്റെ കൈകളിലാണ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ എന്നത് ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നു.ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ രണ്ടു വാർത്താചാനലുകൾ 48 മണിക്കൂർ നേരത്തേക്ക് വാർത്താവിതരണ മന്ത്രാലയം വിലക്കുകയുണ്ടായി. ഫെബ്രുവരി അവസാന വാരത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ വംശീയ അക്രമത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍...
ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍. അതേ സമയം 64,000ത്തോളം പേര്‍ രോഗബാധ തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന വാര്‍ത്ത ആശ്വാസം പകരുന്നു.ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ, കേവലമൊരു വൈറസ് ബാധ എന്നതിലപ്പുറം വംശീയതയുടെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങളെയും ഉണര്‍ത്തുന്നില്ലേ? ആരംഭം തൊട്ട്...
കൊച്ചി ബ്യൂറോ:   കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുമ്പോൾ, ഇനിയും എന്തു വേണം, വേണ്ട എന്ന് സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കാനും പ്രവർത്തിക്കാനും വേണ്ടി ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന ഹിഗ്ഗിങ്സ് ഫേസ് ബുക്കിലിട്ട കുറിപ്പ്.“കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന ഇറ്റലിയിലെ ബെർഗാമോയിൽ നിന്നാണ് ഞാൻ എഴുതുന്നത്. അമേരിക്കയിലെ വാർത്താമാധ്യമങ്ങൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ കാഠിന്യം മനസ്സിലാക്കിയിട്ടില്ല. സർക്കാരോ, സ്ചൂളോ, മേയറോ അല്ല, നിങ്ങളിൽ ഓരോരുത്തർക്കും,...
ഡൽഹി: രാജ്യത്ത് വിളവെടുപ്പ് കാലമായതിനാൽ ഉള്ളിയുടെയും തക്കാളിയുടെയും വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് അഗ്രിബിസിനസ് റിസര്‍ച്ച്‌ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ അടക്കമുള്ളവരുടെ വിലയിരുത്തൽ. അതേസമയം, ആസാദ് പൂരില്‍ അപ്രതീക്ഷിതമായ മഴയായതിനാൽ ഉരുളക്കിഴങ്ങിന്റെ വില വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.