Sat. Apr 27th, 2024
തിരുവനന്തപുരം:

 
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ ആര്‍ച്ചയെന്ന കഥാപാത്രമായി എത്തുന്നത് നടി കീര്‍ത്തി സുരേഷാണ്. നടിയുടെ കേരള സാരിയിലുളള പുതിയ മേക്കോവര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച്‌ അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കീര്‍ത്തി സുരേഷ്. ഈ ചിത്രത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചത്. മഹാനടി കീർത്തിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി നിരവധി വേഷപ്പകര്‍ച്ചകളിലൂടെയാണ് ചിത്രത്തില്‍ കീര്‍ത്തിയെ എല്ലാവരും കണ്ടത്.