29 C
Kochi
Saturday, September 25, 2021

Daily Archives: 5th March 2020

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കഴിഞ്ഞ 3 വര്‍ഷം കേരളത്തിന് 21600 കോടി രൂപ അനുവദിച്ചതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി.ഇക്കാലയളവില്‍ 183 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിൽ  23.8 കിലോമീറ്റര്‍ ബിഒടി മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.പാര്‍ലമെന്റില്‍ എ. എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ്  മന്ദറിനെതിരെ കോടതീയലക്ഷ്യ നടപടിക്കൊരുങ്ങി ഡല്‍ഹി പൊലീസ്. ബുധനാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദില്ലി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹർജിയില്‍ കോടതി വാദം കേട്ടിരുന്നു.
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത്‌ 400 കോടിയെന്ന്‌ സര്‍ക്കാര്‍. 2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ്‌ ലോക്‌സഭയില്‍ വെച്ചത്‌. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ്‌ ഇക്കാര്യം ബോധിപ്പിച്ചതെന്നാണ്  റിപ്പോര്‍ട്ട്‌ .നാന്നൂറ്റി നാപ്പത്തി ആറ് ദശാംശം അഞ്ച് രണ്ട് കോടി രൂപയാണ്‌ മോദിയുടെ വിദേശ യാത്രക്കായി ആകെ ചെലവായത്‌.നടപ്പു വര്‍ഷത്തില്‍ ഇതുവരെയായി 46.23 കോടി രൂപയാണ്‌ ചെലവ്‌.
തിരുവനന്തപുരം: ക്വട്ടേഷന്‍ ഇടപാടില്‍ കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ന്യൂഡൽഹി: ഡല്‍ഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ളയുടെതാണ് നടപടി.ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് മുഴുവനാണ് സസ്‌പെന്‍ഷന്‍. നടപടി അംഗീകരിക്കില്ലെന്ന് എം പിമാര്‍ പ്രതികരിച്ചു.അതിനിടെ സസ്‌പെന്‍ഡ് ചെയ്ത എം പിമാരുടേ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി...
ന്യൂഡൽഹി: ഇന്ത്യയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 30 ആയി. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് രാജ്യസഭയില്‍ പറഞ്ഞു. അതേസമയം രാജ്യത്ത് കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും.കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ന്യൂഡൽഹി: ഡ​ല്‍​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് താ​ഹി​ര്‍ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ താ​ഹി​ര്‍ ഹു​സൈ​ന്‍ കു​റ്റാ​രോ​പി​ത​നാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ എ​എ​പി നേ​തൃ​ത്വം പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ക​ലാ​പ​ത്തി​നി​ടെ ജാ​ഫ്രാ​ബാ​ദി​ലെ അ​ഴു​ക്കു​ചാ​ലി​ല്‍​നി​ന്നാ​ണ്അ​ങ്കി​ത് ശ​ര്‍​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കീ​ഴ​ട​ങ്ങാ​നു​ള്ള അ​പേ​ക്ഷ ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ന്യൂഡൽഹി: നിയമ തടസങ്ങളെല്ലാം മാറിയതോടെ  നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു.പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30നാണ് തൂക്കിലേറ്റുക. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്.നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റെ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു.
ബാംഗ്ലൂർ: കര്‍ണാടക സംസ്ഥാന ചലചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയില്‍ നിന്ന് സംവിധായകന്‍ സജിന്‍ബാബു അവാര്‍ഡ് സ്വീകരിച്ചു ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാര്‍ഡാണ്. ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പർ , പാര്‍ത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളില്‍ നിന്നുള്ള 13...
 മുംബൈ:   തലൈവിയിൽ ജയലളിതയാവാൻ 20 കിലോ ഭാരമാണ് കങ്കണ വര്‍ദ്ധിപ്പിച്ചത്. എന്നാലിപ്പോള്‍ കഠിനമായ മറ്റൊരു ഉത്തരവാദിത്തമാണ് താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. അടുത്ത ചിത്രങ്ങളായ ധാക്കഡ്, തേജസ് എന്നിവയ്ക്കായി ഈ അധികഭാരം രണ്ട് മാസത്തിനുള്ളില്‍ താരം കുറയ്ക്കണമെന്നതാണ് പുതിയ വെല്ലുവിളി.ജിം ട്രെയിനര്‍ യോഗേഷുമൊത്തുള്ള ഒരു വിഡിയോ കങ്കണയുടെ പേരിലുള്ള ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വീഡിയോ തുടങ്ങുന്നത്. തേജസില്‍ പൈലറ്റിന്റെ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്....