29 C
Kochi
Saturday, September 25, 2021

Daily Archives: 28th March 2020

മുംബൈ:   ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ പ്രാക്ടോ, പരിശോധനാലാബ് ശൃംഖലയായ തൈറോകെയറുമായിച്ചേർന്ന് കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധയ്ക്കു തയ്യാറായെന്ന് അറിയിച്ചു. ഇത് സർക്കാരിന്റേയും, ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേയും അംഗീകാരത്തോടെയാണ് നടപ്പാക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ടു ചെയ്തതായി വോക്ക് ജേണൽ റിപ്പോർട്ടു ചെയ്തു.ഈ ടെസ്റ്റ് 4500 രൂപയ്ക്ക് മുംബൈയിൽ ഉള്ളവർക്ക് ശനിയാഴ്ച മുതൽ ലഭ്യമാകുമെന്നും, ഉടനെത്തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കൂടെ സാദ്ധ്യമാക്കുമെന്നും പ്രാക്ടോ...
ന്യൂഡൽഹി:   തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.“നിസ്സഹായരും ദരിദ്രരുമായ ഇന്ത്യക്കാരോട് ഇതു ചെയ്യരുത്. അവരെ ഇത്തരമൊരു അവസ്ഥയിലാക്കുന്നതിനു നാം ലജ്ജിക്കണം. തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ല്. ഇവർ നമ്മുടെ സ്വന്തമാണ്. അവരെ സഹായിക്കൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ കുടിയേറ്റക്കാരായ തൊഴിലാളികൾ പല നഗരങ്ങളിൽ നിന്നും കൂട്ടത്തോടെ കാൽനടയായി സ്വന്തം നാടുകളിലേക്കു...
ബെംഗളൂരു: ഇൻഫോസിസ്സിലെ ഒരു ജീവനക്കാരനെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പുറത്തിറങ്ങി നടക്കാനും തുമ്മിയിട്ട് കൊറോണ വൈറസ് പരത്താനും ഇയാൾ സാമൂഹികമാധ്യമത്തിലിട്ട ഒരു കുറിപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു.“നമുക്ക് കൈകോർക്കാം. പുറത്തുപോയിട്ട് പൊതുവിടങ്ങളിൽ വായ പൊത്താതെ തുമ്മാം. വൈറസ് പരത്താം.” എന്നാണ് ബെംഗളൂരുകാരനായ ഇരുപത്തിയഞ്ചുവയസ്സുകാരൻ മുജീബ് മുഹമ്മദ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു.The social media post by the employee...
ന്യൂഡൽഹി:   കൊവിഡ് 19 ബാധിതർക്കായി ഇന്ത്യൻ റെയിൽ‌വേ സൌകര്യമൊരുക്കുന്നു. ചില ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർക്കോ രോഗബാധ സംശയിക്കുന്നവർക്കോ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കാം.Isolation coaches have been prepared by the Indian Railways to fight the #Coronavirus Pandemic. pic.twitter.com/41T9Q71Zdr — ANI (@ANI) March 28, 2020
കൊച്ചി:   കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൊച്ചിയിൽ മരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അറുപത്തിയൊമ്പതുകാരനാണ് മരിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. ശനിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അന്ത്യം.മാർച്ച് പതിനാറിനാണ് ഇദ്ദേഹം ദുബായിയിൽ നിന്ന് എത്തിയത്. ഇദ്ദേഹത്തിന് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മുൻപേ ഉണ്ടായിരുന്നു. ന്യൂമോണിയ ലക്ഷണങ്ങളോടെ മാർച്ച് ഇരുപത്തിരണ്ടിനാണ് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
തിരുവനന്തപുരം:   തലശ്ശേരി കൂർഗ് ദേശീയപാതയിലെ റോഡ് കർണ്ണാടക മണ്ണിട്ട് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയതു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുവാഹനഗതാഗതത്തിൽ തടസ്സം നേരിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.ഈ വഴിയുള്ള ഗതാഗതത്തിനു തടസ്സം നേരിട്ടാൽ അവശ്യസാധനങ്ങളുമായി വരുന്ന വാഹനം കേരളത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെന്നും, രാജ്യം ലോക് ഡൌൺ അവസ്ഥയിൽ ഇരിക്കുന്ന സമയത്ത് ഇത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാവുമെന്നും...
#ദിനസരികള്‍ 1076   അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്. അലങ്കാരസ്തു വിജ്ഞേയോ മാല്യാഭരണവാസസാം നാനാവിധ സമായോഗോ – പ്യംഗോപാംഗ വിധി: സ്മൃത എന്നാണ് നാട്യശാസ്ത്രം പറയുന്നത്. ചേരുന്ന വിധത്തില്‍ വിവിധങ്ങളായ ആഭരണങ്ങളെ അണിയുന്നതുപോലെ കാവ്യശരീരത്തിന് ഇണങ്ങുന്ന വര്‍ണനകളെ വിളക്കിച്ചേര്‍ക്കുന്നത് എന്ന് അലങ്കാരത്തെ നമുക്ക് മനസ്സിലാക്കാം.ആഭരണങ്ങള്‍ ശരീരത്തിന്റെ ഭാഗമെന്നപോലെ ഒത്തിണങ്ങിയിരിക്കണം. ഒരു മുക്കുത്തി ജന്മനാതന്നെ മൂക്കില്‍ ഉണ്ടായിരുന്നതായി തോന്നത്തക്കവിധത്തില്‍ സ്വാഭാവികമായിരിക്കണം എന്നു പറഞ്ഞാല്‍ എല്ലാ വ്യക്തമാകുമെന്ന് കരുതാം. തട്ടോ തടവോ ഇല്ലാതെ ശരീരത്തോട്...
ന്യൂഡൽഹി:   ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 775 ആയി. ഇതിൽ 78 പേർ സുഖം പ്രാപിക്കുകയോ ഡിസ്‌ചാർജ്ജ് ആവുകയോ ചെയ്തു. 19 പേരാണ് ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുകൂടാതെ പുതിയ രണ്ടു മരണങ്ങൾ കൂടെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. ആരോഗ്യകുടുംബക്ഷേമമന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള 10000 പരിശോധനാക്കിറ്റുകൾ കേന്ദ്രസർക്കാർ പശ്ചിമബംഗാളിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരിശോധനാക്കിറ്റുകൾ കുറവാണെന്ന് മുഖ്യമന്ത്രി മമത...