30 C
Kochi
Saturday, September 25, 2021

Daily Archives: 26th March 2020

എറണാകുളം:   വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം.നിരീക്ഷണത്തിൽ കഴിയുന്നവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാത്രമല്ല ആവശ്യപ്പെടുന്ന എല്ലാവർക്കും കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം ലഭ്യമാക്കും.കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണശാലകളായി പ്രവർത്തിച്ച് കൊണ്ടിരുന്ന സ്ഥലങ്ങളെ...
എറണാകുളം:   കൊറോണ കെയർ സെന്ററാക്കുന്നതിനായി കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിനാണ് ഏറ്റെടുക്കൽ ചുമതല. എൽ ആർ തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കുംലോജിസ്റ്റിക്സ് ചുമതല ആർടിഒ (എൻഫോഴ്സ്മെന്റ്)...
ബെംഗളൂരു:   കൊറോണ വൈറസ് ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടെ മരിച്ചു. കൊറോണ വ്യാപനത്തെത്തുടർന്നുള്ള രണ്ടാമത്തെ മരണം ബുധനാഴ്ച വൈകീട്ട് സംഭവിച്ചതായി കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.കൊവിഡ് 19 പോസിറ്റീവ് ആയ ഒരു സ്ത്രീയാണ് ബുധനാഴ്ച മരിച്ചത്. വിശദവിവരങ്ങൾ അറിയുന്നതേയുള്ളൂ.ആളുകളോട് വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു.കർണ്ണാടകയിലെ കൽബുർഗിയിലാണ് ഇന്ത്യയിൽ കൊവിഡ് മൂലമുള്ള ആദ്യമരണം രേഖപ്പെടുത്തിയത്.
ഹൈദരാബാദ്:   പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് കൊവിഡ് 19 മഹാമാരിയെ ചെറുക്കാൻ സിന്ധു അഞ്ചുലക്ഷം രൂപ വീതം നൽകി.“കൊവിഡ് -19 നെതിരെ പോരാടുന്നതിന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,00,000 രൂപ വീതം (അഞ്ച് ലക്ഷം രൂപ) ഞാൻ സംഭാവന ചെയ്യുന്നു,” സിന്ധു ട്വീറ്റ് ചെയ്തു.
ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.വധുവായ മെഹ്ജബീൻ വിവാഹവസ്ത്രങ്ങളണിഞ്ഞ്, തന്റെ അടുത്ത ബന്ധുക്കൾക്കൊപ്പം സ്വന്തം വീട്ടിൽ ഇരുന്നു. വരനായ ഹമീദ്, തന്റെ കുടുംബാംഗങ്ങളോടൊപ്പം തന്റെ വീട്ടിലും ഇരുന്നു.ഇരുവരുടേയും വീടുകൾ തമ്മിൽ ഏകദേശം പതിനഞ്ചു കിലോമീറ്ററുണ്ട്.വീഡിയോ കോൺഫറൻസു വഴിയാണ് ഇരുവരുടേയും നിക്കാഹ് നടത്തിയത്. അതിനുശേഷം രണ്ടുപേരുടെയും...
കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രോഗം ബാധിച്ച് ഒരാൾ തിങ്കളാഴ്ച മരിച്ചു. മറ്റുള്ളവരുടെ ചികിത്സ തുടരുന്നു.
#ദിനസരികള്‍ 1074   എന്നാല്‍ കുസൃതികളായ ‘കുട്ടികള്‍’ അടങ്ങിയിരുന്നില്ല. അവര്‍ എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ തുടങ്ങി. എങ്ങനെ എന്ന് അന്വേഷിക്കാന്‍ തുടങ്ങി. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു അവന്റെ വൈഭവങ്ങളെ പാടിപ്പുകഴ്ത്തി കഴിഞ്ഞു കൂടുക എന്ന ‘സ്വാഭാവികത’യെ അവര്‍ വെല്ലുവിളിച്ചു. പ്രപഞ്ചത്തെക്കുറിച്ച് അറിയേണ്ടതെല്ലാം നമ്മുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ദൈവജ്ഞന്മാര്‍ അവയെ ഫലപ്രദമായി വ്യാഖ്യാനിച്ചു തന്നിട്ടുണ്ടെന്നും ഈ ‘കുസൃതികള്‍’ വിശ്വസിച്ചില്ല.അവര്‍ ചികയാന്‍ തുടങ്ങി. ഇക്കാണായ ലോകങ്ങളില്‍ നിന്ന് അതിവിദൂരഭൂതകാലങ്ങളിലേക്കും ഗോളാന്തരങ്ങളിലേക്കും ഒരുപോലെ ആ അന്വേഷണങ്ങള്‍...
മുംബൈ:   മുംബൈയിലും താനെയിലും കൊറോണവൈറസ് പോസിറ്റീവ് കേസുകൾ പുതിയത് ഓരോന്നു വീതം രേഖപ്പെടുത്തി. ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 124 ആയതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചുവെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു ചെയ്തു.
പാരീസ്:   കൊറോണ വൈറസ് ബാധിച്ച് ഫ്രാൻസിൽ 1,331 പേർ മരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 231 പേർ അധികം മരിച്ചിട്ടുണ്ട്. മൊത്തം 11,539 പേരെ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥൻ ജെറോം സലോമോൻ പറഞ്ഞു.
കാശ്മീർ:   കൊറോണ വൈറസ് ബാധിച്ച് കാശ്മീരിൽ ഒരാൾ മരിച്ചു. കൊറോണയെത്തുടർന്ന് കാശ്മീരിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ മരണം ആണിത്. അറുപത്തിയഞ്ചുകാരൻ മരിച്ചത് ഡാൽഗേറ്റിലെ ചെസ്റ്റ് ഡിസീസ് ആശുപത്രിയിൽ വെച്ചാണ്. ഹൈപ്പർടെൻഷൻ, അമിതവണ്ണം, പ്രമേഹം എന്നിവ ഇദ്ദേഹത്തിനുണ്ടായിരുന്നു.