29 C
Kochi
Saturday, September 25, 2021

Daily Archives: 21st March 2020

കാക്കനാട്: പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി തൃക്കാക്കര ഭാരത് മാതാ കോളേജ്, കാക്കനാട് ബസ്റ്റാന്റിലെ പ്രൈവറ്റ് ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭാരത മാത കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ്  ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചത്.
ഡൽഹി: തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ടസില്‍ 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈദ്യസഹായം വീടുകളില്‍ ലഭ്യമാക്കുന്ന 'സ്വരക്ഷ' പദ്ധതിയുമായി കൊച്ചി പോലീസ് രംഗത്ത്. വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുനൽകാൻ സ്വരക്ഷ എന്ന വെബ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഐഎംഎ, റോട്ടറി ഇന്‍റര്‍നാഷണല്‍, റിലയന്‍സ് ജിയോ, എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എഡിൻബർഗ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ  മജീദ് ഹഖ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലാണ് അവസാനമായി സ്കോട്ലൻഡിന് വേണ്ടി കളിച്ചത്.
കൊച്ചി: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ. എന്നാൽ ഇന്നലെ എത്തിയ നാല് കപ്പലുകളിലെയും മുഴുവൻ ജീവക്കാരെയും യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 198 ജീവനക്കാരെയും 514 യാത്രക്കാരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊച്ചി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണമെന്നാണ് ഉത്തരവ്. നിലവിൽ 11 സ്റ്റേഷനുകളിലാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്, ഇത് അടുത്ത ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൈകൾ വൃത്തിയാക്കുന്നതിനായുള്ള സംവിധാനങ്ങളും ഒഴുക്കിയിട്ടുണ്ടെന്ന് മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
കൊച്ചി: ഇടനിലക്കാർ വഴി അഴിമതി നടത്തുന്നുവെന്ന സിപിഐ ആക്ഷേപത്തെ തുടർന്ന് തഹസിൽദാരും റവന്യു ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിന് ശേഷം  പുതുവൈപ്പ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വില്ലേജ് ഓഫീസർ വി പി അശോകനെ കാക്കനാട് സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റവന്യു ഇൻസ്പെക്ടർ രുമ കെ സ്വാമിയെ പുതുവൈപ്പ് വില്ലേജ് ഓഫീസറായും നിയമിക്കുകയും ചെയ്തു.
കൊച്ചി: കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ്  ഹ്രസ്വ ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ഒൻപത് കൊവിഡ് സന്ദേശ ചിത്രങ്ങളാണ് നിർമ്മാണത്തിലുള്ളത്.
ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ് വ്യക്തമാക്കിയതിനാൽ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.
ലക്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ യുപി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. കൊറോണ നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം ഗായികയ്‌ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ നിയമ പ്രകാരം നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയൊ പിഴ ഈടാക്കുകയോ ചെയ്യാം. നിലവിൽ ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍...