29 C
Kochi
Saturday, September 25, 2021

Daily Archives: 20th March 2020

മുംബൈ:   ഡോ​ള​ര്‍ 75.10 രൂ​പ​യി​ലെ​ത്തിയതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ആ​ഗോ​ള സാമ്പത്തികമാന്ദ്യം ഉറപ്പാണെന്ന് കണക്കിലാക്കി നി​ക്ഷേ​പ​ക​ര്‍ പെ​രു​മാ​റു​ന്ന​താ​ണു ഡോ​ള​റി​നെ ക​യ​റ്റു​ന്ന​തും രൂ​പ​യെ ദു​ര്‍​ബ​ല​മാ​ക്കു​ന്ന​തെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി​ക​ളി​ലെ​യും ക​ട​പ്പ​ത്ര​ങ്ങ​ളി​ലെ​യും നി​ക്ഷേ​പം വി​റ്റൊ​ഴി​യു​ക​യാ​ണ്.
മുംബൈ:   കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ ആവുകയായിരുന്നു. നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ എണ്ണായിരത്തി ഇരുന്നൂറ്റി പതിനാറ് പോയിന്റിലാണ് വ്യാപാരം. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ ഇന്ന് നഷ്ടത്തിലുമാണ്.
ന്യൂഡൽഹി:   യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ് ബാങ്ക് വായ്പ സൗകര്യം ഏർപ്പെടുത്തിയത്. ബാങ്കിന്റെ എല്ലാ പണസ്രോതസ്സുകളും ഉപയോ​ഗപ്പെടുത്തിയ ശേഷമേ ആർബിഐയുടെ വായ്‌പ എടുക്കാൻ പാടുള്ളുവെന്നാണ് നിബന്ധന.
ന്യൂഡൽഹി:   രണ്ടായിരം രൂപയ്ക്കുമുകളിലുള്ളതും പേമെന്റ് ഗേറ്റ്‌വേകൾവഴിയുള്ള പണം ഇടപാടുകൾക്കും എടിഎം/ക്രെഡിറ്റ് കാർഡ് പിൻ ഉപയോഗിക്കരുതെന്ന് ആർബിഐ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായി ആർബിഐ നൽകിയിട്ടുണ്ട്. എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം:   കൊറോണവൈറസ് വ്യാപനം തടയാനായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയുടെ ഭാഗമായി കെടിഡിസിയുടെ റിസോര്‍ട്ടുകളിലും വാഹനങ്ങളിലും കര്‍ശനമായ പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും സാനിറ്റൈസര്‍ നല്‍കുന്നതും ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി കസേരകള്‍ ഒന്നര മീറ്ററില്‍ കൂടുതല്‍ അകലം വരുന്ന രീതിയില്‍ പുനര്‍ക്രമീകരിക്കുകയും ഒപ്പം ബുഫെ സംവിധാനം താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി:   കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളവും കോക്ക്പിറ്റ് ക്രൂവിന്റെ പതിനഞ്ച് ശതമാനവും സിഇഓയുടെ 25% ശമ്പളവുമാണ് വെട്ടികുറയ്ക്കുന്നതെന്ന് സിഇഒ റോനോജോയ് ദത്ത പറഞ്ഞു.
ന്യൂയോർക്ക്:   കൊവിഡ് 19 വൈറസ്​ ബാധ ആശങ്ക ഉണർത്തുന്ന സാഹചര്യത്തിൽ വാള്‍മാര്‍ട്ട് പുതുതായി ഒന്നരലക്ഷം ജീവനക്കാരെ നിയമിക്കുന്നതായി റിപ്പോർട്ട്. മുഴവന്‍ സമയ ജീവനക്കാര്‍ക്ക്​ 300 ഡോളറും പാര്‍ട്ട്​-ടൈം ജീവനക്കാര്‍ക്ക്​ 150 ഡോളറും ബോണസ്സായി നല്‍കാനും തീരുമാനിച്ചതായി വാള്‍മാര്‍ട്ട്​ അധികൃതർ വ്യക്തമാക്കി. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്​ കമ്പനിയുടെ ഈ തീരുമാനം.
കൊച്ചി ബ്യൂറോ:   എണ്ണവില വ്യാഴാഴ്ച 20 ശതമാനത്തോളം ഉയർന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ച ദിവസങ്ങളിൽ നിന്നാണ് കുതിച്ചുകയറുന്നത്. ബ്രെൻറ് ക്രൂഡ് രണ്ട് ദശാംശം പത്ത് ഡോളർ ഉയർന്ന് ബാരലിന് ഇരുപത്തിയാറ് ദശാംശം ഒൻപത് എട്ട് ഡോളറിലെത്തി. ബുധനാഴ്ച ക്രൂഡോയിലിന് 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കൊച്ചി:   പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​നു 15 രൂ​​​പ എ​​​ന്ന നി​​​ല​​​യി​​​ല്‍ 150 ശ​​​ത​​​മാ​​​നം ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. ഏ​​​പ്രി​​​ല്‍ 15നോ ​​​അ​​​തി​​​നു മു​​​ന്‍​​​പോ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ള്‍​​​ക്കു ലാഭവിഹിതം നല്കിയേക്കുമെന്നാണ് സൂചന. ലാ​​​ഭ​​​വി​​​ഹി​​​ത വി​​​ത​​​ര​​​ണ നി​​​കു​​​തി അ​​​ട​​​ക്കം 723 കോ​​​ടി രൂ​​​പ​​​യാ​​​ണ് ലാ​​​ഭ​​​വി​​​ഹിതത്തിന് ആവശ്യമായി വരിക.
കൊച്ചി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. 'വര്‍ക്ക് അറ്റ് ഹോം' എന്ന പേരിലാണ് കണക്ഷന്‍. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാന്‍ഡ് സ്കീമിലേക്ക് ഇത് മാറുകയും ചെയ്യും.