29 C
Kochi
Saturday, September 25, 2021

Daily Archives: 24th March 2020

വെനിസ്വേല:   ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും മെഡിക്കൽ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല പ്രതിസന്ധിയിൽ. വെനിസ്വേലയിൽ ഇതുവരെ 70 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യവ്യാപകമായി സമ്പർക്ക വിലക്കും യാത്ര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.
ടോക്കിയോ:   ആഗോളമായി വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരി വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 2008-2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഇത് മോശമായേക്കാമെങ്കിലും ലോക സാമ്പത്തിക ഉത്പാദനം 2021 ൽ വീണ്ടെടുക്കണമെന്നും വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ആരോഗ്യ സംവിധാനങ്ങൾ ഉയർത്തുന്നതിനും പല രാജ്യങ്ങൾ സ്വീകരിച്ച നയപരമായ നടപടികളെയും ധനനയം ലഘൂകരിക്കാൻ കേന്ദ്ര ബാങ്കുകൾ സ്വീകരിച്ച നടപടികളെയും ഐ‌എം‌എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിവ അഭിനന്ദിച്ചു.
ഇറാൻ:   ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇരുപതിനായിരത്തി അറുന്നൂറ്റി പത്ത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആയിരത്തി അഞ്ഞൂറ്റി അൻപത്തി ആറ് പേർ മരണപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലണ്ടൻ:   രാജ്യത്ത് 52 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണും മറ്റിടങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്പെയിൻ:   മൂന്ന് ദിവസത്തിനിടയിൽ രണ്ടിരട്ടിയോളം ആളുകൾ സ്പെയിനിൽ കൊവിഡ് രോഗബാധയേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്. നഴ്സുമാർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തോളം പേർക്ക് വൈറസ് ബാധയേറ്റതായാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ആവശ്യമായ പ്രതിരോധ കിറ്റുകൾ ലഭ്യമാകാതെ ഇരുന്നതാണ് ഇതിന് കാരണമെന്നും അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് സ്പെയിനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നത്.
പാരീസ്:   ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആളുകൾക്ക് വൈദ്യസഹായം, കൊറോണ വൈറസ് ബാധ എന്നതിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നൽകാനായി പുതിയ വെബ്സൈറ്റ് തുറന്നു. ഇതു കൂടാതെ ഫ്രാൻ‌സിൽ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 186 പേർ വൈറസ് ബാധയേറ്റ് മരണപ്പെട്ടതാണ് കടുത്ത നിയന്ത്രണങ്ങൾക്ക് കാരണം.
മിലാൻ:   ഇന്നു മാത്രം ഇറ്റലിയിൽ 602 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആറായിരത്തി എഴുപത്തി ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം അറുപത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടായി ഉയർന്നു. എന്നാൽ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്നതായാണ് റിപ്പോർട്ട്.
ടോക്കിയോ:   കായിക ലോകം കാത്തിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ജപ്പാൻ ഭരണകൂടം ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചതായി റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഫോൺ മാർഗമാണ് ഐഓസി പ്രസിഡന്റ് തോമസ് ബാക്കുമായി ബന്ധപ്പെട്ടത്. ആയിരത്തി എണ്ണൂറ്റി ഒൻപത് പേർക്കാണ് ജപ്പാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ന്യൂഡൽഹി:   ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി അഞ്ഞൂറ്റി അൻപത്തി എട്ട് പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർ രോഗ വിമുക്തരായി.
#ദിനസരികള്‍ 1071   livescience.com ല്‍ മനുഷ്യവംശത്തെ നാളിതുവരെ ബാധിച്ച എണ്ണം പറഞ്ഞ ഇരുപതു മഹാവ്യാധികളുടെ ചരിത്രമുണ്ട്. വെറുതെയൊന്ന് വായിച്ചു നോക്കുക. ഇന്നത്തെപ്പോലെ ശാസ്ത്രമുന്നേറ്റമുണ്ടാകാതിരുന്ന ഒരു കാലത്ത് – ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വ്യാധിയുടെ കഥയ്ക്ക് അയ്യായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. അതായത് ബി സി 3000 ല്‍ - മനുഷ്യരെങ്ങനെയായിരിക്കും ഇത്തരത്തിലുള്ള വ്യാധികളെ നേരിട്ടുണ്ടാകുകയെന്ന് ഇന്ന് നമ്മുടെ സമൂഹത്തില്‍ പൊതുവേ പരന്നിരിക്കുന്ന ആശങ്കകളുടെ അടിസ്ഥാനത്തില്‍ ഒന്നാലോചിച്ചു നോക്കുക. ഇന്ന് നമുക്കെത്രമാത്രം സൌകര്യങ്ങളുണ്ട്?എന്താണ് അസുഖമെന്നും...