29 C
Kochi
Saturday, September 25, 2021

Daily Archives: 18th March 2020

ന്യൂഡൽഹി: സിബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന ഘടകമാണ് എന്നാണ് സിബിഎസ്ഇ നല്‍കുന്ന വിശദീകരണം.
ന്യൂഡൽഹി:നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.
 ലോ​ക​ത്താ​കമാനം കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. 8,227 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​റാ​നി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. നി​ല​വി​ല്‍രണ്ട് ലക്ഷത്തിലധികം പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.രോ​ഗം വ്യാ​പി​ക്കു​ന്ന തോ​ത് കു​റ​ഞ്ഞ ചൈ​ന​യി​ല്‍ ഇ​ന്ന് 13 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
ന്യൂഡൽഹി:   കൊവിഡ്-19 മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്ന സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനില:   കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഫിലിപ്പൈൻസ് ഓഹരി വിപണി ഉൾപ്പെടെ എല്ലാ വാണിജ്യവ്യാപാര മേഖലകളും പൂർണമായും അടച്ചു. കൊവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ഓഹരിവിപണി കുത്തനെ തകർന്നതിനാലാണ് ഫിലിപ്പൈൻസ് ഈ നടപടിയിലേക്ക് നീങ്ങിയത്. കൊറോണ ബാധയെത്തുടർന്ന് ഓഹരിവിപണി അടയ്ക്കുന്ന ആദ്യ രാജ്യമാണ് ഫിലിപ്പൈൻസ്.
ദുബായ്:   അന്താരാഷ്ട്ര പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ മേൽനോട്ടം യുഎഇ സെൻട്രൽ ബാങ്ക് ഏറ്റെടുത്തു. യു ഇ എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഫിനെബ്ലർ സാമ്പത്തികത്തകർച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി.
 കോവിഡ്19 എന്ന പകർച്ചവ്യാധി ലോകം മൊത്തം വ്യാപിക്കുമ്പോൾ കവിതകൾ അയച്ചു പ്രതിരോധിക്കുകയാണ് ലോകം. കലകൊണ്ട് ഒരു വിപത്തിനെതിരെ ഒന്നിച്ചു പോരാടുന്ന കാഴ്ച.ചൈന ഇറ്റലിയിലേക്ക് മെഡിക്കൽ മാസ്കുകൾക്കൊപ്പം പുരാതന റോമൻ തത്ത്വചിന്തകനായ സെനെക്കയുടെ ഒരു കവിത കൂടി അയച്ചു.“ഞങ്ങൾ ഒരേ കടലിൽ നിന്നുള്ള തിരമാലകളാണ്, ഒരേ മരത്തിൽ നിന്നുള്ള ഇലകൾ, ഒരേ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കൾ”https://www.facebook.com/Redfishstream/posts/917153252061840അതേ സമയം ജപ്പാൻ ചൈനയ്ക്ക് സാധനങ്ങൾ സംഭാവന ചെയ്യുകയും ബോക്സുകളിൽ ഒരു ബുദ്ധ കവിത കൂടി എഴുതുകയും ചെയ്തു....
മുംബൈ:   പേ ടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 മില്യണിലധികം പുതിയ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നൽകാനാണ് പേ ടിഎം ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏറ്റവും വലിയ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും അതിവേഗം വളരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതുമായ സ്ഥാപനമാണ് പേ ടിഎം.
തിരുവനന്തപുരം:   കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സർക്കാർ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഇന്നു ചേരുന്ന ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക സബ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊവിഡ് 19 വ്യാപനം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം:   കൊവിഡ് 19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബാ​​​​ങ്ക് വാ​​​​യ്പ എ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി സ​​​​ഹാ​​​​യ​​​​വും ഇ​​​​ള​​​​വു​​​​ക​​​​ളും ന​​​​ല്‍​​​​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ത​​​​ല ബാ​​​​ങ്കേ​​​​ഴ്സ് സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പു ന​​​​ല്‍​​​​കി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ അറിയിച്ചു. പ്ര​​​​ള​​​​യ കാ​​​​ല​​​​ത്ത് ബാ​​​​ങ്കു​​​​ക​​​​ള്‍ ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ വ​​​​ലി​​​​യ പി​​​​ന്തു​​​​ണ​​​​യും സ​​​​ഹാ​​​​യ​​​​വും ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂട്ടിച്ചേർത്തു.