29 C
Kochi
Saturday, September 25, 2021

Daily Archives: 13th March 2020

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിയായ ചൈനയിൽ നിന്നും തുടങ്ങി ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ്സിനെ കേരളം നേരിട്ടതിനെ അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ് ലോകം.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അമരത്തു നിന്ന് നമ്മെ നയിക്കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും, പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യ രംഗത്തെ മുഴുവൻ...
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ആറാം ദിനത്തിലേക്ക് കടക്കുകയാണ്. 31 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെട്ട പത്തുപേരുടെ പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞു.ഇനി വരുന്ന എല്ലാ റിസള്‍ട്ടുകളും നെഗറ്റീവ് ആകുമെന്ന പോസിറ്റീവ് പ്രതീക്ഷയിലാണ് ജില്ലയില്‍ എല്ലാവരും. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കളക്ടര്‍ പിബി നൂഹിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്.രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ ജിയോമാപ്പ്...
ബ്രസീലിയ:   ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സാനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വജ്‌ഗാര്‍ട്ടന് കൊവിഡ് 19 സ്ഥിതീകരിച്ചു. പ്രസിഡന്റ് ബൊല്‍സാനാരോയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സ്പെയിനിലെ സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കും കൊറോണ സ്ഥിരീകരിച്ചു.കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൊവിഡ് 19 സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സോഫി ഗ്രിഗോയറിന് കോവിഡ് 19 ബാധ...
വാഷിങ്‌ടൺ:   കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ കൈകൂപ്പിയുള്ള നമസ്തേയിലൂടെയാണ്. നിലവിലെ സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ ഇത് അനിവാര്യമാണെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതും വലിയ തോതിൽ സാമൂഹിക...
ചേർത്തല: പട്ടണക്കാട് പബ്ലിക്ക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെ (15) ആണ് കാണാതായത്. രാവിലെ വീട്ടിൽ നിന്നാണ് വിദ്യാർത്ഥിനിയെ കാണാതായതെന്ന് പട്ടണക്കാട് പോലീസ് വോക്ക് മലയാളത്തോട് പറഞ്ഞു.കുട്ടി പോകാൻ സാധ്യതയുള്ള അടുത്ത സുഹൃത്തുക്കളുടെ വീടുകൾ, ബന്ധുക്കളുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ, കുട്ടി രാവിലെ പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന്...
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസൊലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു. ചെല്‍സി താരത്തിന് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ചെൽസി വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ വാർഡിലും 465 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഒടുവില്‍ പുറത്തുവന്ന പതിമൂന്ന് ഫലവും നെഗറ്റീവ് ആയതിന്റെ നേരിയ ആശ്വാസത്തിലാണ് ഭരണകൂടം.
ജറുസലേം:   കൊറോണ വൈറസിനെതിരെ ഇസ്രായേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടെത്തിയെന്നും അടുത്തദിവസങ്ങളിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഇസ്രയേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ടുചെയ്തു.
ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച മലയാള നടി സാധിക വേണുഗോപാലിനെതിരെ യൂനിസെഫിന്റെ ട്വീറ്റ്. കുറിപ്പിലെ ഉള്ളടക്കം തെറ്റാണെന്ന് വ്യക്തമാക്കി യൂനിസെഫ് പങ്കുവച്ച ട്വീറ്റിന് പിന്നാലെ സാധിക വേണുഗോപാല്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. കൊവിഡ് 19 വൈറസ് വലുപ്പത്തില്‍ 400 മുതല്‍ -500 മൈക്രോ വരെ വ്യാസമുള്ളതാണെന്നും അതിനാൽ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്നതടക്കമുള്ള തെറ്റായ വിവരങ്ങളായിരുന്നു സാധിക പങ്കുവെച്ച പോസ്റ്റിലുണ്ടായിരുന്നത്.
ന്യൂഡൽഹി:   കൊറോണ പശ്ചാത്തലത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മത്സരങ്ങള്‍. ഐപിഎല്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു.എന്നാൽ ഇതുസംബന്ധിച്ച തീരുമാനം ശനിയാഴ്ച അറിയാം.