25 C
Kochi
Monday, October 18, 2021
Home Authors Posts by web desk21

web desk21

351 POSTS 0 COMMENTS

ബാങ്കുകള്‍ക്ക് അധിക വായ്പയായി ഒരു ലക്ഷം കോടി അനുവദിക്കുമെന്ന് ശക്​തികാന്ത ദാസ്

ന്യൂഡൽഹി:   കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആഘാതം സൃഷ്​ടിക്കുമെന്നും അത് മറികടക്കാന്‍ ദീര്‍ഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അധിക വായ്പയായി നൽകുമെന്ന് ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. ഇത്​ പിപണിയില്‍ പണ ലഭ്യത കൂട്ടുകയും സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്​ ഗവര്‍ണര്‍ പറഞ്ഞു.പലിശ നിരക്ക്​ കുറയ്ക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ അടുത്ത അവലോകനയോഗത്തിന്...

കൊവിഡ് 19; നിരീക്ഷണത്തില്‍ ഉള്ളവർക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

ഒഡീഷ:   സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. വിദേശത്തു നിന്നെത്തി വീട്ടില്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് പദ്ധതി ആരംഭിക്കുക.

നിര്‍ഭയ കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ന്യൂഡൽഹി:   വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മനുഷ്യാവകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാര്‍ച്ച് 20 നാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും അവസാനിച്ചതോടെയാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വധശിക്ഷ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായതിനാൽ...

ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂ ഡൽഹി:   ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  റദ്ദാക്കി. ബുധനാഴ്​ച പുലര്‍ച്ച മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ് റദ്ദാക്കൽ. മാര്‍ച്ച്‌​ 31 വരെ ചില വിമാനങ്ങള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യ ​അറിയിച്ചിരിക്കുന്നത്. എഎക്​സ്​ 889 / 890 മംഗലാപുരം- ബഹറിൻ -മംഗലാപുരം സര്‍വീസും ഐഎക്​സ്​...

കൊവിഡ് 19; ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനു വിലക്കേര്‍പ്പെടുത്തി കെജരിവാള്‍

ന്യൂ ഡൽഹി:   കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന് കെജരിവാള്‍ സർക്കാർ വിലക്കേര്‍പ്പെടുത്തി. അന്‍പതിലതികം ആളുകള്‍ എത്തുന്ന എല്ലാ കൂടിച്ചേരലുകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്കാരികവുമായ ഒരുവിധത്തിലുള്ള ആള്‍ക്കൂട്ടത്തിനെയും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.ഷാഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളുകളായി നടക്കുന്ന സമരത്തിനും വിലക്ക്...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

ന്യൂഡൽഹി:   സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തു. 2018 ഒക്ടോബര്‍ മൂന്നിന് ഇന്ത്യയുടെ 46 മത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അസംകാരനായ രഞ്ജന്‍ ഗോഗോയ് 2019 നവംബര്‍ 17 നാണ് വിരമിച്ചത്. അയോധ്യ അടക്കമുളള നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗോഗോയ് വിധി പറഞ്ഞിട്ടുണ്ട്.2001 ല്‍ ഗുവാഹത്തി...

സിഎഎയ്ക്കെതിരെ പ്രമേയം പാസ്സാക്കി തെലങ്കാന

തെലങ്കാന:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യാ പട്ടികക്കെതിരെയും തെലങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കി. ഇതോടെ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഏഴാമത് സംസ്ഥാനമായി തെലങ്കാന മാറി.മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഗണിച്ച്‌ പൗരത്വ ഭേദഗതി...

സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്ന് വന്ന വ്യക്തിയ്ക്കാണ് കാസര്‍കോട് രോഗം സ്ഥിരീകരിച്ചത്.മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയവര്‍ക്കാണ്. ഇവരിൽ ഒരാൾ കരിപ്പൂർ വഴിയും മറ്റൊരാൾ നെടുമ്പാശ്ശേരി വഴിയുമാണ് നാട്ടിലെത്തിയത്....

കൊറോണ പ്രതിരോധനം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂ ഡൽഹി: കൊറോണ വൈറസ് പ്രതിരോധനത്തിനായുള്ള  കേരള സർക്കാരിന്റെ നടപടികൾക്ക് സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിലൊരുക്കിയ സജ്ജീകരണത്തിന് സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് സുപ്രീംകോടതിയുടെ അഭിന്ദനം.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് പ്രശംസ.സംസ്ഥാനത്തെ ജയിലുകളിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പ്രതിരോധ നടപടികൾ  കൈകൊണ്ടതായി കോടതി വിലയിരുത്തി. കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ...

കമല്‍നാഥ് സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണം; സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം

മദ്ധ്യപ്രദേശ്‌: കമല്‍നാഥ് സര്‍ക്കാരിന് അന്ത്യശാസനവുമായി ഗവര്‍ണര്‍. ചൊവ്വാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മദ്ധ്യപ്രദേശ്‌ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠര്‍ കമല്‍നാഥ് സര്‍ക്കാരിന് അന്ത്യശാസനം നൽകി. വിശ്വാസ വോട്ടെടുപ്പ് നടത്താത്ത പക്ഷം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കരുതും. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു...