29 C
Kochi
Saturday, September 25, 2021

Daily Archives: 17th March 2020

കൊൽക്കത്തബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ ബാനര്‍ജി അതൃപ്‌തി അറിയിച്ചത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച്‌ ഒരു കാര്യവും പറയാറില്ലെന്നതാണ് മമത തുറന്നടിച്ചു.  മത്സരം ഉപേക്ഷിക്കുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന പ്രാഥമിക കര്‍ത്തവ്യം ഗാംഗുലി നിർവഹിക്കണമെന്ന് മമത പറഞ്ഞു.
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രതയും, നിയന്ത്രണങ്ങളും തുടരും.
രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സമഗ്രവും സ്വയം നവീകരിക്കാൻ സാധിക്കുന്നതും അത്യാധുനികവുമായ  ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള സംവിധാനം നിലവിൽ വരുന്നതോടുകൂടി പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി എല്ലാ മേഖലകളും സര്‍ക്കാര്‍ നിരീക്ഷണത്തിന് കിഴില്‍ വരും. ഈ ഡാറ്റാബേസ് സംവിധാനം വഴിയുള്ള വിവരശേഖരണത്തിന്...
കൊച്ചി:   അങ്കമാലി നഗരസഭ 54.63 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്  അവതരിപ്പിച്ചു. ടൗൺഹാൾ, ആധുനിക അറവുശാല, കളിസ്ഥലം, ഫ്ലാറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്. ടൗൺഹാളിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിനായി നാല് കോടി രൂപ വകയിരുത്തി. 86 വീടുകളുടെ നിർമാണത്തിന് ആറ് കോടി രൂപയും പട്ടികജാതി ഭൂ-ഭവന രഹിതർക്കായി പീച്ചാനിക്കാട് മൂന്നു നില ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിനും പുതിയ ഫ്ലാറ്റ് സമുച്ചയത്തിനുമായി 30 ലക്ഷം രൂപയും ചെലവഴിക്കും.
കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലും  തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. ഐടി പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക മുൻകരുതൽ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
കൊച്ചി: ദിവസവും ആയിരങ്ങളെത്തുന്ന ഫോർട്ട് കൊച്ചി കടപ്പുറം ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്ന  ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് മുതൽ കടലോരം വരെയുള്ള വഴികളിലും തിരക്കില്ല. കൊറോണ ഭീതിയാണ് കടപ്പുറത്തേക്കുള്ള ജനങ്ങളുടെ വരവ് കുറച്ചത്. ധാരാളം വിദേശ സഞ്ചാരികൾ വരുന്ന ഇടമാണിത്.
കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിൽ മാസ്‌ക്കുകൾ നിർമ്മിച്ച് തുടങ്ങി. ജയിലിലെ 20 തടവുകാരും 15 ജീവനക്കാരുമാണ് മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  മാസ്‌കിന് ആവശ്യക്കാരേറിയപ്പോൾ വിലയും കൂടി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ ജില്ലാ ജയിലിലും മാസ്‌ക് നിർമാണം ആരംഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് കെവി ജഗദീശൻ പറഞ്ഞു. 5 മുതൽ 10 രൂപ വരെയാണു വില. എറണാകുളം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളും മാസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി: ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റായ ചമ്പക്കര മാർക്കറ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പുഴയിലേക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചമ്പക്കര-പെരീക്കാട് പാലത്തിനരികെ പുഴയിൽ മാലിന്യങ്ങൾ തള്ളിയിരുന്നത് തടഞ്ഞതിനെ തുടർന്നാണ് പാലത്തിന്റെ മറുഭാഗത്ത് മാലിന്യം ഇടുന്നത് ചിലർ പതിവാക്കിയിരിക്കുന്നതെന്ന് മാർക്കറ്റിലെ കച്ചവടക്കാർ തന്നെ പറയുന്നു.+  
കൊച്ചി: അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. കൊറോണ സാഹചര്യം മുതലെടുത്ത് സാനിറ്റൈസർ നിർമാണത്തിലേർപ്പെടുകയായിരുന്നു.
കൊച്ചി: ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ 779 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് തിങ്കളാഴ്ച 30 സാമ്പിളുകളാണ് പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക് അയച്ചത്.