29 C
Kochi
Saturday, September 25, 2021

Daily Archives: 4th March 2020

കാലിഫോർണിയ:   കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് 19 വൈറസ് ബോധവത്കരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടേത് അടക്കമുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് സൗജന്യമായി നല്‍കും.കൊറോണ വൈറസ് എന്ന് ഫേസ്ബുക്കില്‍ തിരയുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെയോ പ്രാദേശിക ആരോഗ്യ സംവിധാനത്തിന്റെയോ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പോപ്പ് അപ്പ് ആണ് ഫേസ്ബുക്കില്‍ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ...
ജപ്പാൻ: കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചതായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍ നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരില്‍ ഉല്‍പാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇതെന്നു കമ്പനി അധികൃതർ പറയുന്നു. മരുന്ന് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ടക്കേഡാ വാക്സിന്‍ ബിസിനസ് അധികൃതർ അറിയിച്ചു.
സ്വിറ്റ്സർലാൻഡ്: കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ദിവസങ്ങളോളം നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പിൽ ബാങ്ക് വിശദമാക്കുന്നത്.
മുംബൈ:   പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത രണ്ട് കൗണ്‍സിലര്‍മാരെ മഹാരാഷ്ട്ര ബിജെപി സസ്പെന്‍ഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് നടപടി. സേലു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിനോദ് ബോറഡെ, പാളം മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബാലാ സാഹിബ് റോക്കഡെ എന്നിവരെയാണ് സസ്പെന്‍‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയാണ് കത്ത് പുറത്ത് വിട്ടത്.
തിരുവനന്തപുരം:   മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേരെ വീണ്ടും വ​ധ​ഭീ​ഷ​ണിക്കത്ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ വ​ധി​ക്കു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. പി​ണ​റാ​യി​ക്കു പു​റ​മെ ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ എ റ​ഹീ​മി​നും വ​ധ​ഭീ​ഷ​ണി​യു​ണ്ട്. ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലേക്കാണ് ക​ത്ത് എത്തിയത്. കത്ത് പൊലീസിന് കൈമാറി.
ന്യൂഡൽഹി:   ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ഇടയാകുന്ന തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി ചോദിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കേസ് നീട്ടിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെയും കോടതി വിമര്‍ശിച്ചു.
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റേയാളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. അലനെയോ താഹയെയോ മാപ്പുസാക്ഷിയാക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. താഹയുടെ സഹോദരന്‍ ഇജാസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.മതിയായ  തെളിവില്ലാത്തതിനാലാണ് എന്‍ഐഎയുടെ ഈ നീക്കം. ഇരുവരും എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടില്ലെന്ന് ഇജാസ് പറയുന്നു. രണ്ടുപേരും നിരപരാധികളാണ്. അതിനാല്‍ രണ്ടു പേരും രക്ഷപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്തെ എംജി റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്.സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിക്കുകയും ചെയ്തു. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ന്യൂഡൽഹി:നിര്‍ഭയ കേസിലെ പ്രതികളിൽ ഒരാളായ  പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചതോടെ ഇനി നിശ്ചയിക്കുന്ന തീയതി അന്തിമം ആയിരിക്കും.ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനു ശേഷം വധശിക്ഷ നടപ്പാക്കാമെന്നാണ് ചട്ടം.
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സെന്‍ഗറടക്കം 11 പേര്‍ക്കെതിരെയാണ് കോടതി കേസെടുത്തിരിക്കുന്നത്.കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിടുകയും ചെയ്തു.2018 ഏപ്രില്‍ ഒൻപതിനാണ് കേസിന്  ആസ്‌പദം ആയ സംഭവം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിതാവിന്റെ മരണത്തില്‍ സെന്‍ഗറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം...