31 C
Kochi
Monday, October 25, 2021

Daily Archives: 1st March 2020

അമേരിക്ക:താലിബാൻ നേതാക്കളുമായി ഉടന്‍ തന്നെ ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. യുഎസ് - താലിബാൻ ചരിത്രകരാര്‍  യാഥാർത്ഥ്യമാകാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. അഫാഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ മെയ് മാസത്തോടെ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ...
കുട്ടനാട്:കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മല്‍സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രാമുഖ്യം നല്‍കുകയെന്നു തുഷാര്‍ പറഞ്ഞു.  അതേസമയം കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസുവിന്റെ വിമത നീക്കങ്ങള്‍ ബിഡിജെഎസിനെ ബാധിക്കുകയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ഡല്‍ഹി:വടക്കുകിഴ്കകന്‍ ഡല്‍ഹിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദഹം പറഞ്ഞു. ‘എല്ലാ പ്രധാന മേഖലകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നിരുന്നു. എത്രയും വേഗം സാധാരണനിലയിലേക്ക് ഡൽഹിയെ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന് ഇതുവരെ 67 നഷ്ടപരിഹാര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25,000 രൂപ നഷ്ടപരിഹാരത്തുക ഇന്നു...
തിരുവനന്തപുരം:ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ബിജെപി വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നല്‍കും. കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു. കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്‍റ് സ്ഥലമാണ് സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുത്തത്​. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു.
ഖത്തര്‍:ബഹ്റൈനു പിന്നാലെ ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിനു സൗദി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്തില്‍ 45 ഉം ബഹ്‌റൈനില്‍ 38 ഉം പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.കുവൈത്തില്‍ ആരും രാജ്യത്തിനു പുറത്തേക്കു പോകരുതെന്ന് നിര്‍ദേശമുണ്ട്.  യുഎഇയില്‍ മുന്‍കരുതലിന്റെ ഭാഗമായി നാളെ മുതല്‍ നഴ്‌സറികള്‍ അടച്ചിടണമെന്നു വിദ്യാഭ്യാസമന്ത്രാലയം...
കൊച്ചി:ഇരുചക്ര വാഹന യാത്രക്കാരുടെ ഹെല്‍മറ്റ് പരിശോധന തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരിന്നില്ല. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായിരുന്നു പൊലീസ് ഇതുവരെ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിച്ച് നാളെമുതല്‍ പരിശോധന കര്‍ശനമാക്കി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. 
ആസാം:പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി, സനാതന ധര്‍മത്തെ അധിക്ഷേപിച്ചു, ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി.2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍...
ന്യൂഡല്‍ഹി:സിഎഎക്കെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിൽ സുരക്ഷയുടെ ഭാഗമായി പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന്​ ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതി​ന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ്​ സുരക്ഷാ നടപടി. വൻ പൊലീസ്​ സന്നാഹത്തേയും ശാഹീൻ ബാഗിൽ വിന്യസിച്ചിട്ടുണ്ട്​. ക്രമസമാധന പ്രശ്​നങ്ങളില്ലാതിരിക്കാൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന്​ ജോയിൻറ്​ കമീഷണർ ഡിസി ശ്രീവാസ്​തവ പറഞ്ഞു.
ഡല്‍ഹി:കലാപമുണ്ടായ ഡൽഹിയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ജനങ്ങള്‍ തെരുവുകളിലേക്ക് സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് കടകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍. 
അമേരിക്ക:കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ വാഷിങ്ടണില്‍ അന്‍പതു വയസ്സ് പിന്നിട്ട ഒരു പുരുഷനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ നഗരങ്ങളിലാണ്​ വൈറസ്​ ബാധ നിലവിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​. ഓസ്ട്രേലിയയിൽ പെർത്തിലാണ് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന...