29 C
Kochi
Saturday, September 25, 2021

Daily Archives: 25th March 2020

മധുര:   കൊറോണ വൈറസ് ബാധിച്ച് തമിഴ്‌നാട്ടിലെ മധുരയിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് കാരണം തമിഴ്‌നാട്ടിൽ നിന്ന് രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്.കൊവിഡ് പോസിറ്റീവ് ആയ അമ്പത്തിനാലുകാരൻ മധുരയിലെ രാജാജി ആശുപത്രിയിലാണ് മരിച്ചത്. മധുര കോർപ്പറേഷനിലേയും ആരോഗ്യ വകുപ്പിലേയും ഉദ്യോഗസ്ഥർ, മരിച്ച ആളുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.തമിഴ്‌നാട്ടിൽ 18 കൊവിഡ് 19 രോഗികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ മരിക്കുകയും ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ചെയ്യുകയും ചെയ്തു.
ന്യൂഡൽഹി:   രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 500 കടന്നു. പതിനൊന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത 21 ദിവസത്തേക്ക് രാജ്യത്താകമാനം സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.സാമൂഹിക അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അതേസമയം, രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന 41 പേര്‍ ആശുപത്രി വിട്ടത് ഒരു ശുഭസൂചനയാണ്.
ന്യൂഡൽഹി:   കൊറോണ കേസുകള്‍ നിയന്ത്രിക്കുന്നതില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, മെയ് പകുതിയോടെ 13 ലക്ഷം പേര്‍ക്ക് രോഗ ബാധയുണ്ടാകാന്‍ സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍. ഡാറ്റാ സയന്റിസ്റ്റുകളടങ്ങുന്ന കോവ്-ഇന്‍ഡ്-19 എന്ന ഇന്ററര്‍ ഡിസിപ്ലിനറി ഗ്രൂപ്പ് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ വൈറസ് പരിശോധന താരതമ്യേന കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് 18 നകം 11,500 പേരെ മാത്രമേ വൈറസ് ടെസ്റ്റിങ്ങിന് വിധേയരാക്കിയിട്ടുള്ളൂ. കൊവിഡ് 19 ചികിത്സിക്കുന്നതിനായി...
ടോക്കിയോ:   ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ വച്ചു നടത്താനിരുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്‌ക്കൽ തീരുമാനം. ഒളിമ്പിക്‌സ് ഒരു വർഷം മാറ്റിവയ്‌ക്കാൻ സാവകാശം നൽകണമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയോട് ജപ്പാന്‍ ആവശ്യപ്പെട്ടിരുന്നു. ടോക്കിയോ പാരാലിംപിക്സും അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്.
തേനി:   തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് പണി കഴിഞ്ഞ് പോയ തമിഴ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചതിനാല്‍ മറ്റു വഴികളില്ലാതെ വന്നതോടെയാണ് തൊഴിലാളികള്‍ കാട്ടിലൂടെ സഞ്ചരിച്ചത്.ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശ്ശൂർ:   ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നിൽക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തും.വിലക്കു ലംഘിച്ച് അനാവശ്യമായി റോഡിൽ കറങ്ങിയതിന്റെ പേരിൽ 19 കേസുകൾ റജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
ന്യൂയോർക്ക്:   ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല്‍പ്പത് ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്‍പത്തി അഞ്ച് ആയി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം പതിനെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴ് പേരാണ് മരണപ്പെട്ടത്. അതേ സമയം, ഒരു ലക്ഷത്തി നാലായിരത്തി ഇരുന്നൂറ്റി മുപ്പത്തിനാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്.ഇറ്റലിയില്‍ മാത്രം ആറായിരത്തി എണ്ണൂറ്റി ഇരുപത് ആണ് മരണ സംഖ്യ. മിക്ക...
കാസർകോട്:   കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ യു കെയിൽ നിന്നും നാട്ടിലെത്തിയതാണ്.അതേസമയം, കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവർത്തക അടക്കം 14 പേർക്കു കൂടി ഇന്നലെ കൊവിഡ്...
ഹൈദരാബാദ്:   കൊവിഡ് 19 വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഈ ലോക് ഡൗണ്‍ കാലത്ത് ദുരിതത്തിലകപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരെ സഹായിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സി ഒ സത്യ നദെല്ലയുടെ ഭാര്യ അനുപമ വേണുഗോപാല്‍ നദെല്ല.തെലങ്കാന സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് ദരിദ്രരെ സഹായിക്കുന്നതിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...
തിരുവനന്തപുരം:   കൊവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം, രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ലോക്ക് ഡൗണ്‍...