25 C
Kochi
Friday, September 17, 2021
Home Authors Posts by web desk20

web desk20

384 POSTS 0 COMMENTS

സിബിഎസ്ഇ ചോദ്യപേപ്പറിൽ  ബിജെപിയെ കുറിച്ചുള്ള ചോദ്യങ്ങൾ 

ന്യൂഡൽഹി: സിബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന ഘടകമാണ് എന്നാണ് സിബിഎസ്ഇ നല്‍കുന്ന വിശദീകരണം.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിർഭയ കേസ്  പ്രതികൾ വീണ്ടും കോടതിയിൽ 

ന്യൂഡൽഹി:നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.

കോവിഡ് 19 മരണം 8000 കടന്നു,  രോഗബാധിതർ രണ്ട് ലക്ഷത്തിലധികം 

 ലോ​ക​ത്താ​കമാനം കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. 8,227 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​റാ​നി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. നി​ല​വി​ല്‍രണ്ട് ലക്ഷത്തിലധികം പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.രോ​ഗം വ്യാ​പി​ക്കു​ന്ന തോ​ത് കു​റ​ഞ്ഞ ചൈ​ന​യി​ല്‍ ഇ​ന്ന്...

ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് എതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി 

കൊൽക്കത്തബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ ബാനര്‍ജി അതൃപ്‌തി അറിയിച്ചത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച്‌ ഒരു കാര്യവും...

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രതയും, നിയന്ത്രണങ്ങളും തുടരും.

അങ്കമാലിക്ക് 54.63 കോടിയുടെ പദ്ധതി 

കൊച്ചി:   അങ്കമാലി നഗരസഭ 54.63 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്  അവതരിപ്പിച്ചു. ടൗൺഹാൾ, ആധുനിക അറവുശാല, കളിസ്ഥലം, ഫ്ലാറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്. ടൗൺഹാളിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിനായി നാല് കോടി രൂപ വകയിരുത്തി. 86 വീടുകളുടെ നിർമാണത്തിന് ആറ് കോടി രൂപയും പട്ടികജാതി ഭൂ-ഭവന രഹിതർക്കായി...

കോവിഡ് 19 പ്രതിരോധം; ഇൻഫോപാർക്കിലും തെർമൽ സ്കാനിങ്

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലും  തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. ഐടി പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക മുൻകരുതൽ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീതി; ഫോർട്ട് കൊച്ചി കടപ്പുറത്ത് ആളുകളില്ല

കൊച്ചി: ദിവസവും ആയിരങ്ങളെത്തുന്ന ഫോർട്ട് കൊച്ചി കടപ്പുറം ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്ന  ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് മുതൽ കടലോരം വരെയുള്ള വഴികളിലും തിരക്കില്ല. കൊറോണ ഭീതിയാണ് കടപ്പുറത്തേക്കുള്ള ജനങ്ങളുടെ വരവ് കുറച്ചത്. ധാരാളം വിദേശ സഞ്ചാരികൾ വരുന്ന ഇടമാണിത്.

മാസ്‌ക്കുകൾ നിർമ്മിച്ച് എറണാകുളം ജില്ലാ ജയിൽ 

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിൽ മാസ്‌ക്കുകൾ നിർമ്മിച്ച് തുടങ്ങി. ജയിലിലെ 20 തടവുകാരും 15 ജീവനക്കാരുമാണ് മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  മാസ്‌കിന് ആവശ്യക്കാരേറിയപ്പോൾ വിലയും കൂടി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ ജില്ലാ ജയിലിലും മാസ്‌ക് നിർമാണം ആരംഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് കെവി ജഗദീശൻ...

ചമ്പക്കര മാർക്കറ്റിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നു 

കൊച്ചി: ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റായ ചമ്പക്കര മാർക്കറ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പുഴയിലേക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചമ്പക്കര-പെരീക്കാട് പാലത്തിനരികെ പുഴയിൽ മാലിന്യങ്ങൾ തള്ളിയിരുന്നത് തടഞ്ഞതിനെ തുടർന്നാണ് പാലത്തിന്റെ മറുഭാഗത്ത് മാലിന്യം ഇടുന്നത് ചിലർ പതിവാക്കിയിരിക്കുന്നതെന്ന് മാർക്കറ്റിലെ കച്ചവടക്കാർ തന്നെ...