Fri. Mar 29th, 2024
ടോക്കിയോ:

 ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ്  സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

ജപ്പാന്‍ മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച്‌ സൂചന നല്‍കിയത്. ടോക്കിയോയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായുള്ള കരാര്‍ അനുസരിച്ച്‌ മത്സരങ്ങള്‍ 2020 നുള്ളില്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്നാണുള്ളതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.