29 C
Kochi
Saturday, September 25, 2021

Daily Archives: 6th March 2020

കൊച്ചി ബ്യൂറോ: ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന്റെ പേരിൽ മലയാളം ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം 48 മണിക്കൂർ സമയം വിലക്കേർപ്പെടുത്തി. വിലക്ക് നിലവിൽ വന്ന മാർച്ച് 6 വൈകീട്ട് 7.30 മുതൽ രണ്ടു ചാനലുകളും കറുപ്പ് സ്ക്രീനാണ് കാണിക്കുന്നത്.ഡൽഹി കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്ന് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസിലും ആര്‍എസ്എസ്സിനേയും ഡൽഹി പൊലീസിനെയും വിമര്‍ശിച്ചുവെന്ന് മീഡിയ വണ്‍ ചാനലിന് നൽകിയ ഉത്തരവിലും പറയുന്നു. മീഡിയ വണ്ണിന്റെ ഡല്‍ഹി...
 വത്തിക്കാൻ:  സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.  സെര്‍ബിയയില്‍ കൊറോണ പിടിപ്പെട്ടയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. വത്തിക്കാനില്‍ കൊറോണ കേസ് സ്ഥിരീകരിച്ചതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു. ഇറാനില്‍ ഇതുവരെ 107 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. മൂവായിരത്തി അഞ്ഞൂറ്റി പതിമൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. റാലി നടക്കുമ്പോൾ സ്ഥലത്ത് ആദ്യം റോക്കറ്റ് പതിക്കുകയും പിന്നാലെ വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു. പ്രമുഖ നേതാവ് അബ്ദുല്ല അബ്ദുല്ല പരിപാടിയിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു.
ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ് ഒഴിവാക്കിയത്. ഗ്രീസില്‍ ഈ മാസം 12 ന് തിരി തെളിയുന്ന ഒളിംപിക്സ് ദീപശിഖ ഏഴ് ദിവസത്തെ പ്രയാണത്തിനുശേഷം മാര്‍ച്ച്‌ 20 ന് ജപ്പാനിലെത്തും. ഈ ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്ചക്കാരായി എത്തുമെന്നും സംഘാടക സമിതി നേരത്തെ വ്യക്തമാക്കിയതായിരുന്നു....
ഗുരുവായൂര്‍: "വന്‍ അഴിമതികള്‍ നടത്താന്‍ രൂപീകരിച്ച വെള്ളാനയാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ്" ബഹുമാന്യനായ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാക്കുകളാണിവ. ദേവസ്വം നിയമനങ്ങള്‍ പിഎസ്സി മുഖേനയാക്കുമെന്നും, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിനെ പിരിച്ചുവിടുമെന്നും കാണിച്ച് മന്ത്രി പറ‍ഞ്ഞ പ്രസ്താവനയാണിത്.എന്നാല്‍, ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളില്‍ വെള്ളം കലരുന്നത് ചര്‍ച്ചയാകാതെ പോവുകയാണ്. ഇവിടെ കഴിവുകളോ, യോഗ്യതയോ അല്ല മുഖാമുഖങ്ങളിലെ മാനദണ്ഡങ്ങളാകുന്നത്. പകരം പാര്‍ട്ടി മെമ്പര്‍ഷിപ്പ്, ബോര്‍ഡ് അംഗത്തിന്‍റെ ബന്ധു...
ദക്ഷിണാഫ്രിക്ക:വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി എത്തുന്നു. ജൂണ്‍ ഒന്നിന് മുമ്പ് ടീമില്‍ ചേരുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ഡിവില്ലിയേഴ്‌സിനോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നിര്‍ദേശം നല്‍കി.  ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിക്കുന്നതിനാണ് പ്രധാനമായും ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്. 2018 മെയ് 23നാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചതിന് ശേഷവും...
മധ്യപ്രദേശ്: ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി തങ്ങളുടെ എം‌എല്‍‌എമാരെ തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.ലോക്‌സഭയില്‍ ബഹളം വെച്ചു എന്നാരോപിച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ സത്യഗ്രഹമിരുന്നു.
ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ സാമ്പിളുകൾ സൂക്ഷിച്ചുവെക്കണമെന്നും ഹൈക്കോടതി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിന് ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 
ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ ഓരോ മത്സരത്തിനും ടീം ഉടമകള്‍ 30 ലക്ഷം രൂപയായിരുന്നു സംസ്ഥാന അസോസിയേഷന്‍ നല്‍കേണ്ടിയിരുന്നു. ഇത്തവണ അത് 20 ലക്ഷം കൂട്ടി 50 ലക്ഷമാക്കി ഉയര്‍ത്തി. ടീമുകളോട് ചോദിച്ചല്ല ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്. നേരത്തെ ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയും ബിസിസിഐ വെട്ടിച്ചുരുക്കിയിരുന്നു.