29 C
Kochi
Saturday, September 25, 2021

Daily Archives: 27th March 2020

ലണ്ടൻ:   ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സർക്കാർ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയുടെ നിർദ്ദേശപ്രകാരമാണ്, ബോറിസ് ജോൺസൺ, കൊറോണ വൈറസ ബാധ അറിയാനുള്ള പരിശോധന നടത്തിയത്.യു കെയിൽ ഇതുവരെ പതിനൊന്നായിരത്തി അറുനൂറു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 578 പേർ മരിയ്ക്കുകയും ചെയ്തു.
കൊല്ലം:   വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത് ലംഘിച്ച് സ്വദേശത്തേക്കു പോയ സബ് കലക്ടർക്ക് സസ്പെൻഷൻ. കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് നടപടിയെടുത്തത്.ഒരു മാസത്തെ സിംഗപ്പൂർ, മലേഷ്യ യാത്രകൾക്കു ശേഷം മാർച്ച് പതിനെട്ടിനു തിരിച്ചെത്തിയപ്പോൾ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതു ലംഘിച്ച് സ്വന്തം നാടായ കാൻപൂരിലേക്ക് പോകുകയായിരുന്നു.ഇതിനെക്കുറിച്ച് കൊല്ലം കലക്ടർ റിപ്പോർട്ടു നൽകുകയായിരുന്നു. ഈ റിപ്പോർട്ട്, നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച്, റവന്യൂമന്ത്രി,...
മുംബൈ:   കൊവിഡ് 19 പോസിറ്റീവ് ആയ ഒരു ഡോക്ടർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ മരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും മാർച്ച് പന്ത്രണ്ടിന് എത്തിയിരുന്നു.കൊറോണ പോസിറ്റീവ് ആയതിനെത്തുടർന്ന് ഡോക്ടറെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഭ്യന്തരവിമാനസർവ്വീസുകളും ഏപ്രിൽ പതിനാല് അർദ്ധരാത്രി വരെ റദ്ദാക്കി. വ്യോമയാന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കേപ് ടൌൺ:   സൌത്ത് ആഫ്രിക്കയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് സൌത്ത് ആഫ്രിക്കയിൽ നിന്നു രേഖപ്പെടുത്തുന്ന ആദ്യ മരണവാർത്തയാണ് ഇത്.സൌത്ത് ആഫ്രിക്കയിൽ കൊറോണവൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചുവെന്നും വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞുവെന്നും ആരോഗ്യമന്ത്രി സ്വേലി മക്ഖൈസ് പറഞ്ഞു. ഒരു ഇ മെയിൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
ഹൈദരാബാദ്:   പ്രമുഖ സിനിമാതാരം അല്ലു അർജ്ജുൻ കൊറോണയെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നുകൊണ്ട് 1.25 കോടി രൂപ സംഭാവന ചെയ്തു. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്കാണ് തുക സംഭാവന ചെയ്തിട്ടുള്ളത്.ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബെംഗളൂരു:   കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ ഒരാളാണ് മരിച്ചത്. 65 വയസ്സായിരുന്നു. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു പോവുകയും, മാർച്ച് പതിനൊന്നിനു തിരിച്ചുവരികയും ചെയ്തിരുന്നു.കർണ്ണാടകയിൽ കൊറോണ ബാധിച്ച് ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചിരുന്നു.
തിരുവനന്തപുരം:   കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ് 19 രോഗബാധിതരിൽ എൺപതു ശതമാനവും വിദേശത്തുനിന്നെത്തിയവരാണെന്നും മന്ത്രി പറഞ്ഞു. അടുത്ത ഒരാഴ്ച നിർണ്ണായകമാണെന്നും വിദേശത്തുനിന്നെത്തുന്നവർ ക്വാറന്റീൻ പാലിക്കാൻ തയ്യാറാവാത്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബധിച്ചവരുടെ എണ്ണം 138 അണ്. വയനാട്ടിൽ ഇന്നലെ ആദ്യമായി ഒരാൾക്ക് കൊറോണ...
#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദേശം പാലിച്ചു. വിമാനമിറങ്ങി ഒരു ടാക്സിയില്‍ നേരെ വീട്ടിലേക്ക്. പിറ്റേദിവസം വയനാട് ജില്ലാ ആശുപത്രിയില്‍ പോയി സാമ്പിളെടുത്തു. റിസല്‍ട്ടിനായി കാത്തിരുന്നു. ഇന്നലെ ഫലം...