24 C
Kochi
Sunday, August 9, 2020
Home 2020 January

Monthly Archives: January 2020

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ സംഘടനകളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധരാണെന്ന് 28ാമത് കരസേന മേധാവിയായി ചുമതലയേറ്റ  മനോജ് മുകുന്ദ് നരവാണെ. ഇന്ത്യയോട് നിഴല്‍യുദ്ധം നടത്താനായി പാകിസ്താന്‍ തീവ്രവാദത്തെ അവരുടെ നയമായി നടപ്പാക്കുകയാണ്, പാകിസ്താന്റെ ലക്ഷ്യം നടക്കില്ലെന്നും കശ്മീരിലെ ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാപതിയായി ബിപിന്‍ റാവത്ത് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മനോജ് മുകുന്ദ് നരവാണെ കരസേന മേധാവിയാകുന്നത്. 
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി:   പുതുവർഷത്തിന്റെ ആഘോഷത്തിൽ രാജ്യം. രാവിലത്തെ പ്രധാനവാർത്തകൾ എന്തൊക്കെയാണെന്നു നോക്കാം.
തിരുവനന്തപുരം: മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. നിയമവകുപ്പിന്‍റെ ഭേദഗതികളോടെയാണ് ശുപാർശകൾ അംഗീകരിച്ചത്.  വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാത്തവരായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍...
ന്യൂഡല്‍ഹി: ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. പുതുതായി വോട്ടർ കാർഡിന്‌ അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. രാജ്യത്ത് 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ഇല്ലാത്തവരായുണ്ട് എന്നതാണ് ഇത്തരമൊരു തീരുമാനം...
ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കില്‍ വര്‍ദ്ധനവുമായി റെയില്‍വെ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസയും, എസി, ചെയര്‍കാര്‍, ത്രീടയര്‍ എസി, എസി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതവുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. 
ന്യൂഡല്‍ഹി:   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി എംപി ജിവിഎല്‍ നരസിംഹറാവുവാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. പ്രമേയം പാര്‍ലമെന്റിന്റെ അവകാശത്തെയും പരമാധികാരത്തെയും ഹനിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം, മറ്റ് നിയമസഭകള്‍ ഇതേ പാത പിന്തുടരുന്നത് തടയാന്‍ നടപടി വേണം എന്നിവയാണ് നോട്ടീസിലെ പ്രധാന ആവശ്യങ്ങള്‍. രാജ്യസഭ അവകാശ സമിതി അംഗം...
ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.