25 C
Kochi
Tuesday, September 21, 2021

Daily Archives: 22nd January 2020

  പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിക്ക് മുമ്പില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് നീക്കി. സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നു രാവിലെയുള്ള വാർത്തകൾ കാണൂ.
കൂത്താട്ടുകുളം:   ഇനിമുതൽ മാറാടി മുതൽ കൂത്താട്ടുകുളം വരെ വൈദ്യുതിക്ക് ഹൈവോൾട്ടേജ്. ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് പണികൾ പൂർത്തിയാക്കിയത്. 66 കെ വി ആയിരുന്ന സബ്‌സ്റ്റേഷൻ 110 കെ വി ആയാണ് ഉയർത്തുന്നത്. കഴിഞ്ഞ 4 മാസമായി ഓഫ് ചെയ്തിരുന്ന ടവർലൈനിൽ ഇനിമുതൽ ഉയർന്നശേഷിയുള്ള വൈദ്യുതി പ്രവഹിക്കും.കോതമംഗലം മുതൽ മാറാടി വരെയുള്ള ഭാഗങ്ങളിൽ നേരത്തെ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചിരുന്നു. കോതമംഗലം ലൈനിൽ തകരാർ ഉണ്ടായാൽ വൈദ്യുതി വിതരണം...
കോതമംഗലം:   കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോതമംഗലം മാർത്തോമ്മാ ചെറിയപള്ളി ഏറ്റെടുക്കാനെത്തിയ മുവാറ്റുപുഴ ആർഡിഒ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളി ഏറ്റെടുക്കാനാവാതെ മടങ്ങി. മുവാറ്റുപുഴ ആർടിഒ എം.ടി അനിൽകുമാറാണ് ശ്രമം മതിയാക്കി മടങ്ങിയത്. ഇത് രണ്ടാം തവണയാണ് ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് ആർഡിയോമാർ തിരിച്ചുപോകുന്നത്.കഴിഞ്ഞ തവണ പള്ളിയിൽ പ്രവേശിക്കാനാകാതെ മതിലിൽ നോട്ടിസ് പതിച്ച് മടങ്ങുകയായിരുന്നു. ഓർത്തഡോക്സ് സഭയിലെ വൈദികൻ തോമസ് പോൾ റമ്പാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പള്ളി പൂട്ടി താക്കോൽ ഏറ്റെടുക്കാൻ കലക്ടറെ...
ന്യൂ ഡൽഹി:   ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവെ, സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.സാങ്കേതികവിദ്യയ്‌ക്കെതിരെയുള്ള നടപടിയായി ഇതിനെ കാണേണ്ടെന്നും, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.
മുംബൈ:   അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ പുതിയ നിയമങ്ങൾ പാലിക്കുന്നത് മൂലം ക്ലീനർ ബർണിങ് ഇന്ധനങ്ങളുടെ കുറവ് ഇന്ത്യ നേരിടുന്നു. വേണ്ടത്ര അളവുകളിൽ ഇന്ധനങ്ങൾ ലഭിക്കുന്നില്ലെന്നും, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ഇന്ധനം ഒട്ടും ലഭ്യമല്ലെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കപ്പലുകൾ നിലച്ചുപോകുമെന്നും എസ്സാർ ഷിപ്പിംഗ് സിഇഒ രഞ്ജിത് സിംഗ് പറഞ്ഞു. എച്ച്‌പി‌സി‌എൽ, ഇന്ത്യൻ ഓയിൽ എന്നീ രണ്ട് സർക്കാർ റിഫൈനറുകൾ മാത്രമാണ് ഐഎം‌ഒ- കംപ്ലയിന്റ് ഇന്ധനം ഉത്പാദിപ്പിക്കുന്നത്.
ജപ്പാൻ:   6 ജി വയർലെസ് ആശയവിനിമയം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ മന്ത്രാലയം. 2030 ഓടെ ജപ്പാൻ 4 ജിയിൽ നിന്ന് 6 ജിയിലേക്ക് എത്തും. ഇതിനായി യൂണിവേഴ്സിറ്റി ഗവേഷകരും സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഒരു പാനൽ ഈ മാസം അവസാനത്തോടെ സൃഷ്ടിക്കും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്യാനുള്ള കഴിവ് 6 ജി നെറ്റ്‌വർ‌ക്കുകൾ‌ക്ക് ഉണ്ടാകും.
തിരുവനന്തപുരം:   50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള സംവിധാനമൊരുങ്ങുന്നു. പരാതികള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ മേഖലാ ഡയറക്ടര്‍ സലീം ഗംഗാധരനെ ഓംബുഡ്സ് മാനായി നിയമിച്ചു. അഴിമതി ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവര്‍ നയത്തിനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നേരിട്ടോ, കത്ത് മുഖേനയോ, കിഫ്ബി പോര്‍ട്ടല്‍ വഴിയോ പരാതി അറിയിക്കാം. ഇതുവരെ ലഭിച്ച 103 പരാതികളില്‍...
സിംഗപ്പൂർ   ടെലികോം സംരംഭങ്ങളിൽ ഒന്നായ എയർടെല്ലിന് 100 ശതമാനം വരെ വിദേശ നിക്ഷേപം ഉയർത്താൻ അനുവദിച്ചിരിക്കുകയാണ് ടെലികോം വകുപ്പ്. ഇതുവഴി എയർടെല്ലിന് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും. സിംഗപ്പൂരിന്റെ സിംഗ്ടെൽ പ്രൊമോട്ടർ ഓഹരി പങ്കാളിത്തം നിലവിലെ 48 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് ഉയർത്തുകയാണെങ്കിൽ ഭാരതി ടെലികോമിന് എയർടെലിലുള്ള 41 ശതമാനം ഓഹരി വിദേശ നിക്ഷേപമായി തരം തിരിക്കും.
ന്യൂയോർക്ക്:   ആഗോളപരമായി, പ്രതിവർഷം 2.5 ദശലക്ഷം എന്ന കണക്കിലേക്ക് തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎന്നിന്റെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ 188 ദശലക്ഷമാണ് തൊഴിലില്ലായ്മ. ഇത് കൂടുമ്പോൾ 470 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക്, ജോലിയിലൂടെ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന്  ഐ‌എൽ‌ഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു.
വാഷിങ്ങ്ടൺ   സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ അത് 1929 ലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു തുല്യമായിരിക്കുമെന്നു ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കി.വാഷിങ്ടണിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലാവസ്ഥ അടിയന്തിരാവസ്ഥ, വ്യാപാര സംരക്ഷണവാദം എന്നിങ്ങനെയുള്ള പുതിയ പ്രശ്നങ്ങള്‍ അടുത്ത 10 വര്‍ഷങ്ങളില്‍ സാമൂഹികമായ...