30 C
Kochi
Thursday, September 23, 2021

Daily Archives: 6th January 2020

മുംബെെ:ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ ഒരുക്കുന്ന ഛപാക് വിവാദത്തിൽ. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി കോടതിയെ സമീപിച്ചു.കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി, ഛപാകിന്റെ സംവിധായക മേഘ്‌ന ഗുൽസാർ, നടി ദീപിക പദുക്കോൺ എന്നിവർക്കെതിരെ അദ്ദേഹം കേസ് നല്‍കിയിരിക്കുകയാണ്.ലക്ഷ്മി അഗർവാളിന്റെ ജീവിതം മകനുമായി ചേർന്ന് സിനിമയാക്കാൻ താൻ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ൽ ‘ബ്ലാക്ക് ഡേ’ എന്ന...
മുംബെെ:   ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.സ്വര ഭാസ്കര്‍, തപ്സി പന്നു, പൂജ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ തുടങ്ങിയ താരങ്ങളാണ് ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്.തന്‍റെ അമ്മ ജെഎൻ‌യു പ്രൊഫസറാണെന്നും, ക്യാമ്പസിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നും, വിദ്യാർത്ഥികളെ സഹായിക്കണമെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
അമേരിക്ക:പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റിവാർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം  ‘അണ്ടർ വാട്ടർ’ ഈ മാസം എട്ടിന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രം ഹൊറര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്താം.വില്യം യുബാങ്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂകമ്പത്തെ തുടർന്ന് ഒരു ഭൂഗർഭ ലബോറട്ടറി തകരുന്നതും ഗവേഷകർ അതിൽ കുടുങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.വെള്ളത്തിനടിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ, പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്....
കൊച്ചി:   നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. നിവിന്‍പോളിയുടെ തറപ്പിച്ചുള്ള നോട്ടമാണ് പോസറ്ററിന്‍റെ ഹെെലെെറ്റ്.നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായിക. ജോജു ജോര്‍ജ്, ബിജു മേനോന്‍, ഇന്ദ്രജിത് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.  പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളില്‍ പതറാത്ത കുറെ മനുഷ്യര്‍ വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം...
ലോസ് ആഞ്ചലസ്:   ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം.മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.
ഡല്‍ഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.അതേസമയം, തീയതി പ്രഖ്യാപിക്കുന്നതിനു...
ഡല്‍ഹി:  ജെഎന്‍യുവില്‍ മുഖം മൂടി സംഘം നടത്തിയ നരനായാട്ടില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് പുതിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍. ഡല്‍ഹിയിലുള്ളവര്‍ക്ക് 50 ലക്ഷം സെെക്കിള്‍ നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം.ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ തന്ത്രം. കിഴക്കൻ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെയാണ് അമിത് ഷാ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.
ന്യൂഡല്‍ഹി:യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില.സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ വര്‍ദ്ധിച്ചു. പവന് 29680 രൂപയാണ് നിലവില്‍ വില.പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയിലാണ് വ്യാപാരം.
ന്യൂഡല്‍ഹി:യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സുപ്രീം കയറ്റുമതി സംഘടനയായ എഫ്‌ഐഒഒ പറഞ്ഞു.ഇറാനിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും ഇതുവരെ കയറ്റുമതിക്കാര്‍ ഫ്‌ലാഗുചെയ്തിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.എന്നാല്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക തേയില കയറ്റുമതിയെ ആയിരിക്കും. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തേയില കയറ്റുമതി ചെയ്യുന്നത് ടെഹ്‌റാനിലേക്കാണ്.
ന്യൂഡല്‍ഹി:ധനക്കമ്മി ഉയരുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 2020 ലെ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ധനമന്ത്രാലയം.ബജറ്റ് എസ്റ്റിമേറ്റില്‍ ഇക്കാര്യം വ്യക്തമാക്കും. ചെലവ് ഏകദേശം 2.2 ലക്ഷം കോടി രൂപ കുറയ്ക്കാനാണ് ബജറ്റ് എസ്റ്റിമേറ്റില്‍ പദ്ധതിയിടുന്നത്.