Sat. Apr 20th, 2024
ന്യൂഡല്‍ഹി:

അടിസ്ഥാന നിരക്കില്‍ വര്‍ദ്ധനവുമായി റെയില്‍വെ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസയും, എസി, ചെയര്‍കാര്‍, ത്രീടയര്‍ എസി, എസി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതവുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.