30 C
Kochi
Thursday, September 23, 2021

Daily Archives: 13th January 2020

ചൈന:   ചൈനയിൽ  വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ  മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില് ഏഴുപേരുടെ നില ഗുരുതരമാണ്.ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും വൂഹാൻ ഹെൽത്ത് കമ്മീഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇറാൻ:   രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു.തന്റെ വിജയകരമായ കായിക ഭാവി സര്‍ക്കാര്‍ രാഷ്ട്രീയമായി തകര്‍ത്തെന്നും തന്നെ അപമാനിച്ചെന്നും അലിസാദെ ആരോപിച്ചു. 2016 ലെ റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് തായ്‌കൊണ്ടോ ചാമ്പ്യനായ കിമിയ അലിസാദെ സോനൂസി.
ആംസ്റ്റർഡാം:   ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി അണി നിരന്നത്.ഇന്ത്യയിൽ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചും സിഎഎ, എൻആർസി എന്നിവയിൽ പ്രതിഷേധിച്ചും മുദ്രാവാക്യങ്ങളുയർത്തിയുമാണ് പ്രതിഷേധം. സിഎഎക്കെതിരെ 1225 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു.
ഇറാൻ:  ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.  ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണസേനയെ നിയോഗിച്ചു. രാജ്യത്തിന്റെ...
ഖത്തർ:എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ ഏറെ സങ്കീര്ണമായിരിക്കെയാണ് ഇറാൻ സന്ദർശനം .ഇറാനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദർശനമെന്നും അമീർ വ്യക്തമാക്കി.
മദീന:   പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. ‍വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ അണി ചേര്‍ന്നു.മദീനയില്‍ ആദ്യമായാണ് മുഴുവന്‍ ഇന്ത്യന്‍ സംഘടനകളും സംസ്ഥാനക്കാരും ഒന്നിക്കുന്ന ഇന്ത്യന്‍‌ പ്രതിഷേധ സംഗമം നടക്കുന്നത്. സര്‍വകലാശാലകളില്‍ നിന്നുയര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനത മുന്നേറുന്ന കാഴ്ച ആശാവഹമാണെന്നും സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്ക:ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുന്നതും സർക്കാരുമായി ബന്ധമില്ലാത്ത സായുധവിഭാഗങ്ങൾ നടത്തുന്നതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം.
ഡൽഹി:   പൗരത്വ ഭേദഗതി നിയമവും എൻ‌ആർസിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 20 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത പ്രതിപക്ഷ യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി, രാജ്യമെമ്പാടും സ്വമേധയാ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പോലീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും പോലീസിന്റെ അടിച്ചമര്‍ത്തല്‍ പക്ഷപാതപരവും ക്രൂരവുമാണെന്നും പറഞ്ഞു. എൻ‌ആർസി അസമിൽ പാളിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന എൻ‌പി‌ആറിലാണ് മോദി-ഷാ സർക്കാർ...
ഡൽഹി:   പൗ​ര​ത്വ നി​​യമം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. പാ​ക്കി​സ്ഥാ​ൻ, അഫ്ഘാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 32,000 അ​ഭ​യാ​ർത്ഥി​ക​ളു​ടെ പ​ട്ടി​ക യു​ പി സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. നാ​ൽ​പ​തി​നാ​യി​രം മു​സ്‌ലിം ഇ​ത​ര അഭയാ​ർത്ഥി​​ക​ൾ യു​പി​യിലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ണ​ക്ക്.അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. ആ​ഗ്ര, റാ​യ്ബ​റേ​ലി, സ​ഹാ​ര​ണ്‍​പു​ർ, വാ​രാണസി തു​ട​ങ്ങി 19 ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. പി​ലി​ഭി​ത്തി​ലാ​ണ് ഏ​റ്റ​വുമധി​കം...
ന്യൂ ഡല്‍ഹി:   ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹരജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.ചീഫ് ജസ്റ്റിസ്സിനെക്കൂടാതെ ജസ്റ്റിസ്സുമാരായ എൽ നാഗേശ്വര റാവു, മോഹൻ എം ശാന്തന...