26.2 C
Kochi
Thursday, September 23, 2021

Daily Archives: 8th January 2020

അടൂർ:രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 9 മണിക്ക് അടൂരിന്‍റെ ആദ്യ ചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്. 11 മണിക്ക് സംസ്ഥാന സാംസ്‌‌കാരിക ക്ഷേമനിധി ചെയർമാൻ പി ശ്രീകുമാർ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യും.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതികരണമായി പത്തിന്‌   രാവിലെ 9ന് ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിൽ ശ്രദ്ധേയമായ ‘ലൈഫ് ഈസ് ബ്യുട്ടിഫുൾ’ എന്ന ചിത്രം പ്രദർശിപ്പിക്കും.സംസ്ഥാന ചലച്ചിത്ര...
മുംബെെ:  ബോളിവുഡ് നായിക സീനത്ത് അമൻ 15 വർഷത്തെ ഇടവേളയ്ക്കു ശേഷം നാടക വേദിയിലേക്ക് തിരിച്ചെത്തുന്നു. "പ്രിയപ്പെട്ട ബാപ്പു, ലവ് കസ്തൂർബ" എന്ന നാടകത്തിലൂടെയാണ് വേദിയിലേക്കുള്ള മടങ്ങിവരവ്. ഫെബ്രുവരിയിൽ ഇത് പ്രദർശനത്തിനെത്തും.വരാനിരിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ തിയറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് നാടകം. ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ നിന്നുള്ള 50 ലധികം നാടകങ്ങള്‍ അവതരിപ്പിക്കും. ജയ്പൂര്‍, പൂനെ, ലഖ്നൗ, അഹമ്മദാബാദ്, സൂററ്റ്, ഭുവനേശ്വര്‍, കൊച്ചി തുടങ്ങി...
1905 ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രദേശമായ ബംഗാൾ പ്രസിഡൻസിയുടെ വിഭജനം ഒരു സർക്കാർ ഉത്തരവിലൂടെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു 1905 ജൂലൈ 19 ന് പ്രഖ്യാപിച്ചു. ബംഗാൾ പ്രസിഡൻസിയുടെ പ്രദേശങ്ങളുടെ പുനഃസംഘടന എന്ന നിലയിൽ ഈസ്റ്റേൺ ബംഗാൾ, ആസാം എന്നീ രണ്ട് പ്രദേശങ്ങൾ കഴ്സൺ സ്ഥാപിച്ചു. ഡാക്ക തലസ്ഥാനമായുള്ള ആ സ്ഥലങ്ങളുടെ ലഫ്റ്റനന്റ് ഗവർണറായി ബാംഫ്ലൈഡ് ഫുള്ളറേയും നിയമിച്ചു.ബ്രിട്ടീഷ്...
ചെന്നെെ:   തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സൂരരൈ പോട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2...
ബ്രിട്ടന്‍:ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നിറങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിക്കുകയാണെന്നും, വെളുത്ത വര്‍ഗ്ഗക്കാരുടെ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. 'ബാഫ്ത സോ വെെറ്റ്' എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ശക്തമായി ക്യാമ്പെയിന്‍ നടക്കുകയാണ്. വെെവിധ്യം വെച്ചുപുലര്‍ത്തുന്ന സിനിമകളെ പാടെ അവഗണിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറാണ് 11 നോമിഷനുകളുമായി മുന്നിട്ട് നില്‍ക്കുന്നത്. 'വണ്‍സ്...
മുംബെെ:   അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ പാര്‍ത്ഥിപൻ അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖിയാണ് അവതരിപ്പിക്കുന്നത്. പാര്‍ത്ഥിപന്‍ തന്നെയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഒരൊറ്റ കഥാപാത്രത്തെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന ഒരു ക്രൈം ത്രില്ലറായിരുന്നു ഒത്ത സെരുപ്പ് സൈസ് 7.അവതരണത്തിലെ പുതുമയായിരുന്നു ചിത്രത്തെ വേറിട്ട് നിര്‍ത്തിയത്. ചിത്രം തമിഴില്‍...
കൊച്ചി:  ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍ക്കാര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സീരിയലുകളിലെ എക്‌സ്ട്രാ നടനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനാക്കി വച്ചത് സ്ഥാപനം ഇല്ലാതാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളികളായ വിദ്യാര്‍ത്ഥികള്‍ കുഴപ്പക്കാരാണെന്ന് കണ്ടെത്തി അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ കേന്ദ്രം സംഘടിപ്പിച്ച 'സിനിമ: കലയും പ്രത്യയ ശാസ്ത്രവും' എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ:ആലപ്പുഴയില്‍ വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കിൽ ലെവിറ്റിനുള്‍പ്പെടെയുള്ള സഞ്ചാരികളാണ് ബോട്ടില്‍ കുടുങ്ങിയത്.മൂന്നു ബോട്ടുകളിലായി മണിക്കൂറുകളോളം കുടുങ്ങിയ ഇവരെ ഉച്ചകഴിഞ്ഞാണ് വിട്ടത്. ആലപ്പുഴ  ആർ ബ്ലോക്ക്‌ ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകൾ സമരാനുകൂലികൾ പിടിച്ചു കെട്ടി. വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
മാധ്യമപ്രവർത്തകയായ സിന്ധു സൂര്യകുമാർ വോക്കി ടോക്കിയിൽ പങ്കെടുത്ത് സംസാരിക്കുന്നു.
കണ്ണിന്നു കുളിരേകി വർണങ്ങൾ വാരിവിതറി ഫ്ലവർ ഷോ കൊച്ചിയുടെ മനം നിറയ്ക്കുന്നു.