31 C
Kochi
Tuesday, June 15, 2021

Daily Archives: 14th January 2020

കാനഡ:   ടൊറന്റോയ്ക്ക് പുറത്ത് പിക്കറിംഗ് നഗരത്തിൽ ആണവ കേന്ദ്രത്തില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. സ്റ്റേഷനില്‍ നിന്ന് റേഡിയോ ആക്റ്റിവിറ്റിയുടെ അസാധാരണമായ റിലീസ് ഇല്ല എന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍, ഒരു മണിക്കൂറിനു ശേഷം സന്ദേശം തെറ്റായി അയച്ചതാണെന്നു ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ന്യൂക്ലിയര്‍ ജനറേറ്റിംഗ് സ്റ്റേഷന്റെ മേല്‍നോട്ടം വഹിക്കുന്ന ഒന്റാറിയോ പവര്‍ ജനറേഷനും അറിയിപ്പ് തെറ്റായിരുന്നുവെന്നും അപകടകരമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു.
സൗദി:   ഗൾഫ് മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ് മഹ്‌മൂദ്‌ ഖുറൈശി. ഗൾഫ് മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദിയിലെത്തിയപ്പോഴാണ് പരാമർശം.സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനും പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു. നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്ന അഫ്‌ഗാന്‍ സമാധാന പ്രക്രിയയെ...
വാഷിങ്‌ടൺ:   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തിയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചെന്ന് വിവരം. ഫെബ്രുവരി പകുതിയോടെ ഇന്ത്യയില്‍ എത്തും.യുഎസ് - ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ട്.കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
സൗദി:   ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് സൗദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഷിന്‍സോ ആബെ സൗദിയിലെത്തിയത്. ഇറാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ:   രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ രൂപീകരണംതന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്. രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
ഇറാൻ:രാജ്യത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ ഇറാന്‍ ദേശീയ ടെലിവിഷന്‍ അവതാരക ജലാർ ജബ്ബാരി രാജിവെച്ചു. 13 വര്‍ഷക്കാലമായി ജോലിയില്‍ ഇരുന്ന് നുണ പറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയാണ് അവതാരകയുടെ രാജി. സത്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച്‌ വൈകിപോയതിലും  കഴിഞ്ഞ 13 വര്‍ഷക്കാലം നിങ്ങളോട് നുണകള്‍ പറഞ്ഞതിനും ക്ഷമ ചോദിക്കുകയാണെന്നും അവർ പറഞ്ഞു.ഉക്രെയിന്‍ വിമാനം തകര്‍ന്ന് 176 പേര്‍ മരിക്കാന്‍ ഇടയായത് സ്വന്തം മിസൈല്‍ കൊണ്ട് തന്നെയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് ജബ്ബാരിയുടെ...
മലേഷ്യ:പൗരത്വ നിയമത്തെ വിമര്‍ശിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ആശങ്കാകുലനാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.പൗരത്വത്തിനായി മതത്തെ അടിസ്ഥാനപ്പെടുത്തുന്ന പുതിയ പൗരത്വ നിയമത്തെ മഹാതിര്‍ മുഹമ്മദ് വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യ കശ്മീര്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തിരുന്നുവെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി...
ടെഹ്‌റാൻ:   ശത്രുരാജ്യത്തിന്റെ​ യുദ്ധവിമാനമാണെന്നു കരുതി അബദ്ധത്തില്‍ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ആദ്യ അറസ്​റ്റ്​ നടന്നതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.ഇറാനിലെ നീതിന്യായ വിഭാഗമാണ്​ അറസ്​റ്റ്​ വിവരം പുറത്തു വിട്ടത്​. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു. വിമാന ദുരന്തത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
തൃശൂർ:   കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ ഇടപെടൽ മൂലമാണെന്നും, നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ചില ആളുകൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല മറിച്ച് രാഷ്ട്രീയ, മതഭേദമില്ലാതെ എല്ലാജനങ്ങളും ഒത്തുചേരുന്ന മഹാശക്തിയാണു സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി:   തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിനു പിന്നാലെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ മുകേഷ് സിങ്, വിനയ് ശര്‍മ എന്നീ രണ്ട് പേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയത്.ജനുവരി 22നാണ് കേസിൽ നാലു പ്രതികളെയും തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ദയാഹർജി, രാഷ്ട്രപതിയും...