26.2 C
Kochi
Thursday, September 23, 2021

Daily Archives: 12th January 2020

കൊച്ചി: രണ്ടു ദിവസം കൊണ്ട്, ആകാശം തൊടുന്ന നാല് മാളികകൾ നിലം തൊടുന്നതു കേരളം കണ്ടു. മരടിലെ ഗോൾഡൻ കായലോരം, എച്ച് ടു ഓ ഹോളി ഫെയ്ത്, ആൽഫാ സെറീൻ, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. തുടർന്ന് നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചു നീക്കി. കേരള ചരിത്രത്തിലെ തന്നെ...
#ദിനസരികള്‍ 999   ഡോ എം ആര്‍ രാഘവവാര്യരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്. അതിനൊരു കാരണം മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലാണ് ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്നതാണ്. അതുകൊണ്ട് സ്വാഭാവികമായും അടിസ്ഥാന വിവരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു.“വിദ്യാര്‍ത്ഥികളെ, അതിലും വിശേഷിച്ച് ബിരുദതലത്തിലുള്ളവരേയും മത്സരപരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവരേയും ഉള്ളില്‍ കണ്ടുകൊണ്ടാണ്...
ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രം 'നമോ'യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്.101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.
മുംബൈ:   ആമസോണിന്റെ, നാലു ദിവസം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വന്‍ ഓഫറുകള്‍. ഈ മാസം 19 മുതൽ ആരംഭിക്കുന്ന സെയിൽ 22 വരെയാണ്. മൊബൈൽ ഫോണുകൾക്ക് നാല്പത് ശതമാനം വരെയും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് അറുപത് ശതമാനം വരെയുമാണ് വിലക്കുറവുണ്ടാവുക.ആമസോൺ ഗ്രേറ്റ് സെയിലിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. സ്മാർട്ഫോണുകൾ, ടിവികൾ, എസികൾ എന്നിവയ്ക്ക് എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാണ്....
കോഴിക്കോട്:   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 484 എഴുത്തുകാര്‍ പങ്കെടുക്കുന്ന ബഹുഭാഷ സാഹിത്യോത്സവത്തില്‍ സ്പെയിന്‍ ആണ് അതിഥി രാജ്യം.ഇന്ത്യന്‍ ഭാഷകളില്‍ തമിഴാണ് ഇത്തവണ അതിഥി ഭാഷ. സ്‌പെയ്‌നില്‍ നിന്ന് ഇരുപതിലധികം കലാകാരന്‍മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും. ബ്രിട്ടൻ, ഈജിപ്ത്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍...