25.5 C
Kochi
Saturday, October 16, 2021

Daily Archives: 26th January 2020

കൊച്ചി:സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇരുവര്‍ക്കും പുറമെ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന...
തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യത്തോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും സ്വയം സമർപ്പിക്കാൻ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനും എൻ പി ആർ സംസ്ഥാനത്ത് നടപ്പാകില്ല എന്ന ഉറച്ച തീരുമാനം എടുക്കാനും സാധിച്ചത് കേരളത്തിന്റെ നേട്ടമാണെന്നും പറഞ്ഞു. നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം...
എറണാകുളം:പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ്.റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍  തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെ പൃഥിരാജ് തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവെച്ചത്.https://www.facebook.com/PrithvirajSukumaran/posts/2692736170781430ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ്...
പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. ടീസറില്‍ 'മരക്കാറാ'യി പ്രത്യക്ഷപ്പെടുന്ന നടൻ മോഹന്‍ലാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലവും മാത്രമാണുള്ളത്. മാര്‍ച്ച് 26ന് റിലീസ് ചെയ്യുന്ന ചിത്രം അയ്യായിരത്തിലധികം തീയേറ്ററുകളില്‍ പ്രദർശിപ്പിച്ചേക്കുമെന്നാണ് സൂചന.
ഓക്‌ലൻഡ്: ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് രണ്ടാം ടി ട്വൻറിയിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയാണ് ന്യുസിലന്ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് പട 133 റണ്‍സാണ് നേടിയത്. 17.3 ഓവറില്‍ തന്നെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയ്ക്ക് വീണ്ടും കരുത്തുറ്റ വിജയം സമ്മാനിച്ചത്.ആദ്യ ഓവറില്‍ തന്നെ ഓപ്പണറായ ഹിറ്റ്മാൻ...
ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരുടെ പരേഡിനെ നയിച്ച് ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ ഒരു വനിതാ ഓഫീസർ നയിക്കുന്നത്. മുൻപ് ജനുവരി 15 ന് നടന്ന ആർമി ഡേ പരേഡിൽ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇത്തരത്തിൽ ഒരു വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത്.  144...
ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ചെന്നൈ: 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം '83'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ കമൽ ഹാസൻ മുഖ്യാതിഥിയായ ചടങ്ങിൽ കപില്‍ ദേവ് അടക്കമുള്ള 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ '83'ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി....
പാലക്കാട്: പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ വിമർശിക്കുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എകെ ബാലൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ കോൺഗ്രസ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ തങ്ങളാണ് മുൻപന്തിയിൽ എന്ന  ധാരണയൊന്നും ആർക്കും വേണ്ടായെന്നും ഭരണഘടനാപരമായി തന്നെ സർക്കാരും ഗവർണറും കടമകൾ നിർവഹിക്കുമെന്നും...
ദേശീയ പൗരത്വ ഭേതഗതിയ്‌ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. ഭരണഘടനാ സംരക്ഷണം ഉയർത്തിയുള്ള പ്രതിഷേധ ചടങ്ങിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം അവകാശപ്പെട്ടു. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ അണിചേരുമ്പോൾ കളിയിക്കാവിളയിൽ എംഎ ബേബി ശൃംഖലയിൽ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് അണിചേരണമെന്ന്...