25.5 C
Kochi
Saturday, October 16, 2021

Daily Archives: 29th January 2020

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ പാർലമെന്റ് ഇന്ന് പ്രമേയം അവതരിപ്പിക്കും. ഇന്ന് ചര്‍ച്ച നടത്തിയ ശേഷം പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.  751 എംപിമാരില്‍ 560 എംപിമാരും പ്രമേയത്തെ അനുകൂലിക്കുന്നവരാണ്. രാജ്യത്തെ പൗരന്മാർക്കിടയിൽ വേർതിരിവും അപകടകരമാം വിധം വിള്ളൽ വീഴ്ത്തുന്നതുമാണ് കേന്ദ്രത്തിന്റെ പൗരത്വ നിയമമെന്ന് യൂറോപ്യൻ പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ യൂറോപ്യന്‍ പാര്‍ലമെന്‍മെന്റിന്റെ പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്‍റെയോ യൂറോപ്യന്‍ കമ്മീഷന്‍റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യ അനുമാനിച്ചു.
കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ ആദ്യ പുസ്തകത്തിന്റെ ജോലികളിലാണെന്നും, ഇത് ഏറെ നാളത്തെ ആഗ്രഹമാണെന്നും  ഈ വർഷം തന്നെ തീർക്കണമെന്നാണ് പ്രതിഞ്ജയെന്നും താരം കൂട്ടിച്ചേർത്തു. കവിതകളെഴുതുന്ന ശീലവും തനിക്കുണ്ടെന്ന് വ്യക്തമാക്കിയ താരം എന്നാൽ അവ ആദ്യ പുസ്തകത്തിൽ ഉൾപ്പെടുത്തില്ലെന്ന്...
വുഹാൻ: വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന അനുമതി നൽകി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് സമ്മതം പത്രം വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. നാട്ടിലേക്ക് മടങ്ങേണ്ട തീയ്യതിയും മറ്റ് കാര്യങ്ങളും ഉടൻ അറിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത. കൈമുട്ടിനേറ്റ പരുക്കിൽനിന്ന് സുഖം പ്രാപിച്ചശേഷം പങ്കെടുത്ത ആദ്യ മീറ്റായ  ദക്ഷിണാഫ്രിക്കയിലെ അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിലെ വിജയിത്തിലൂടെയാണ് നീരജ് യോഗ്യത സ്വന്തമാക്കിയത്. 87.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച നീരജ് ചോപ്രയ്ക്ക് മീറ്റിൽ സ്വർണ മെഡലും നേടാനായി.  പുരുഷ വിഭാഗത്തിൽ 85 മീറ്ററാണ് ഒളിംപിക്സ് യോഗ്യതയ്ക്ക് എറിയേണ്ടത്.  
10 ടീമുകൾ പങ്കെടുക്കുന്ന  ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് 29നു തുടക്കം.  കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, നോബോൾ അംപയർ എന്നീ പുതിയ മാറ്റങ്ങളോടെയാണ് ഈ സീസൺ എത്തിന്നത്.  മേയ് 24നു മുംബൈയിൽ വെച്ചായിരിക്കും ഫൈനൽ നടക്കുക. വൈകിട്ടു നാലിനും രാത്രി എട്ടിനും മാത്രമേ മത്സരങ്ങൾ നടക്കു എന്ന്  ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിനു ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ  പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എല്‍ ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ആരാധകരുടെ പങ്കാളിത്തം കൂടി പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലായാണ് നോക്കൗട്ട് മത്സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ എടികെ(27 പോയിന്‍റ്), എഫ് സി ഗോവ (27 പോയിന്‍റ്), ബെംഗളൂരു എഫ് സി(25 പോയിന്‍റ്) എന്നിവരാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.
ദില്ലി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു.  സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ്‍വാളും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് താരം വേദിയിൽ പറഞ്ഞു.
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവറിൽ  രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയെടുത്ത 18 ണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയെ പരമ്പര സ്വന്തമാക്കാൻ സഹായിച്ചത്. ന്യൂസിലന്‍ഡിനായി ഇറങ്ങിയ കെയ്‌ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്‌ടിലും തീർത്ത സ്കോറാണ് അവസാന രണ്ട് പന്തിൽ സിക്സ് അടിച്ച് ഇന്ത്യ മറികടന്നത്. ഇരു ടീമും 179 റണ്‍സെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക്കടന്നത്.
ആലുവ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേതഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപണം. ആലുവ സ്വദേശിയായ അനസ് എന്ന യുവാവാണ് ആലുവ പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് അനസ് പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാൽ പൗരത്വ ബില്ലിനെതിരെ നടന്ന റാലിയിൽ പങ്കെടുത്തിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് പോലീസ്  അപേക്ഷ ഫോമിൽ തന്നെ മറുപടി എഴുതി നൽകുകയായിരുന്നു...