24 C
Kochi
Tuesday, September 21, 2021

Daily Archives: 23rd January 2020

മീററ്റ്:   2016 ൽ കാശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഒരു നായികയ്ക്കായി മീററ്റിൽ ഒരു യുദ്ധസ്മാരകം ഒരുങ്ങുന്നു. പാക്കിസ്ഥാനുമായുണ്ടായ 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ചിലർക്കും ഇതിൽ ഒരു സ്ഥാനമുണ്ട്. രാജ്യത്തെ സേവിച്ച് ജീവിച്ചു മരിക്കുന്ന നായ്ക്കൾ, കുതിരകൾ, കോവർകഴുതകൾ എന്നിവയ്ക്കു വേണ്ടിയാണ് ഈ സ്മാരകം ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകതയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.രാജ്യത്തെ, മൃഗങ്ങൾക്കായുള്ള ആദ്യത്തെ യൂദ്ധസ്മാരകമാണിത്. യുദ്ധത്തിൽ വീരന്മാരായവർക്ക്, കടമ നിർവഹിക്കുന്നതിൽ...
എറണാകുളം:   കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന മീൻപിടിത്ത ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് മന്ദിരം. കടമക്കുടി പഞ്ചായത്തിലെയും, സമീപ പ്രദേശങ്ങളിലെയും ദ്വീപുകളിൽ വർഷങ്ങൾക്കു മുൻപ് മുതൽ ഉപയോഗത്തിലിരുന്ന ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇരുപതോളം ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്. കടമക്കുടി പഞ്ചായത്തിലെ മത്സ്യ സമ്പത്തിനെക്കുറിച്ചും, ഈ മേഖലയിലെ പൊക്കാളി പാടങ്ങളെക്കുറിച്ചും പുതിയ തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്.
എറണാകുളം:   സംസ്ഥാനത്ത്‌ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ എവിടെയും പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്താനായില്ല. കൊച്ചി കോർപറേഷന്റെ  ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എറണാകുളം മാർക്കറ്റിലെ പഴം-പച്ചക്കറി കടകളിലും, മത്സ്യ വിൽപ്പന കടകൾ, പലവ്യഞ്ജന കടകൾ, ബേക്കറി തുടങ്ങി 52 കടകളിലാണ് പരിശോധന നടത്തിയത്. കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ തോമസ് ജോഷിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
എറണാകുളം:   കാനറ ബാങ്ക് ജീവനക്കാർ എറണാകുളം റീജണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. ബാങ്കിലെ ചെക്ക് ബുക്ക്, അപേക്ഷാ ഫോറങ്ങൾ, മറ്റു സ്റ്റേഷനറികൾ എന്നിവയുടെ അച്ചടിയും വിതരണവും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാനവ്യാപകമായി റീജണൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയത്. ഈ മാസം 20 മുതൽ പ്രിന്റിങ്‌ ആൻഡ്‌ സ്റ്റേഷനറി വിഭാഗത്തിന്റെ പ്രവർത്തനം ബാങ്ക് അവസാനിപ്പിച്ചിരുന്നു.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശേഷസായി ബിസിനസ് ഫോംസ് (പ്രൈവറ്റ്)...
നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും എത്തിയ 28 യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കി. സ്‌ക്രീനിങ്ങിനു വിധേയമാക്കിയാണ് വൈറസ് ബാധ ഇല്ലെന്നു ഉറപ്പു വരുത്തിയത്.ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.
സ്വിറ്റ്‌സർലൻഡ്: ബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 
വാഷിംഗ്‌ടൺ: 2018 ല്‍ ആമസോണ്‍ ഉടമയും, ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ. സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇടപെടല്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുഎന്നിന്‍റെ പ്രസ്താവന. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലയളവില്‍ സൗദി അറേബ്യയ്ക്കെതിരെ വാഷിങ്ങ് ടണ്‍ പോസ്ര്റില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ആമസോണിനെതിരെയും, വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഉടമ എന്ന നിലയില്‍...
ഡൽഹി: കശ്മീർ തർക്കം പരിഹരിക്കാൻ സഹായിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥതയ്ക്കായി മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തവും സ്ഥിരവുമാണെന്നും ഇന്ത്യ.ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി ട്രംപ്, കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഭവവികാസങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സഹായിക്കാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു.
 ന്യൂഡൽഹി   നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട് എന്നാൽ പ്രതികളായ മുകേഷ് സിങ് ,വിനയ് ശർമ്മ,പവൻ ഗുപ്ത,അക്ഷയ് സിങ് എന്നീ നാലു പേരും ചോദ്യങ്ങളോട് മൗനം പാലിക്കുകയാണ്. കുടുംബാംഗങ്ങളെ കാണാനും,തങ്ങളുടെ പേരിലുള്ള സ്വത്ത് ആർക്ക്  നൽകണമെന്ന് തീരുമാനിക്കാനും പ്രതികൾക്കു അവസരമുണ്ട് എന്നാൽ രണ്ട് കാര്യങ്ങളിലും ഇവർ മറുപടി നൽകുന്നില്ല. ശിക്ഷ നടപ്പിലാക്കുന്നതിൽ...
കൊച്ചി കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനപുരോഗതി കലക്ടർ എസ്. സുഹാസ് വിലയിരുത്തി. നിലവിൽ നിർമാണം ആരംഭിച്ച വിവേകാനന്ദ തോട്, പനമ്പിള്ളി ഡിവിഷനിലെ ഡ്രെയ്‌നേജ്, പൊന്നുരുന്നി ഡിവിഷനിലെ പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലാണ് കലക്ടറിന്റെ  നേതൃത്വത്തിലുള്ള സംഘം പരിശോധിക്കാൻ എത്തിയത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമിക്കുക, അറ്റകുറ്റപ്പണി നടത്തുക എന്നിവയാണ് നടക്കുന്നത്. പണികൾ മാർച്ച് 31 നകം പൂർത്തിയാകുമെന്ന്...