Fri. Apr 19th, 2024
ന്യൂഡല്‍ഹി:

 
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി എംപി ജിവിഎല്‍ നരസിംഹറാവുവാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. പ്രമേയം പാര്‍ലമെന്റിന്റെ അവകാശത്തെയും പരമാധികാരത്തെയും ഹനിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം, മറ്റ് നിയമസഭകള്‍ ഇതേ പാത പിന്തുടരുന്നത് തടയാന്‍ നടപടി വേണം എന്നിവയാണ് നോട്ടീസിലെ പ്രധാന ആവശ്യങ്ങള്‍. രാജ്യസഭ അവകാശ സമിതി അംഗം എന്ന നിലയിലാണ് നരസിംഹറാവു നോട്ടീസ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച സമിതി യോഗം ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുണ്ട്.