Fri. Mar 29th, 2024
ന്യൂഡല്‍ഹി:

ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. പുതുതായി വോട്ടർ കാർഡിന്‌ അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. രാജ്യത്ത് 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ഇല്ലാത്തവരായുണ്ട് എന്നതാണ് ഇത്തരമൊരു തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി.