24 C
Kochi
Tuesday, September 21, 2021

Daily Archives: 28th January 2020

കൊൽക്കത്ത: നോര്‍ത്ത് ഈസ്റ്റിനെതിരെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ വീണ്ടും ഐഎസ്എൽ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് നേടിയ ഗോളാണ് എ.ടി.കെ യ്ക്ക് തുണയായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം. ഇതോടെ14 മത്സരങ്ങളില്‍ നിന്ന് എട്ടു ജയത്തോടെ എ.ടി.കെയ്ക്ക് 27 പോയിന്റ് സ്വന്തമാക്കാൻ സാധിച്ചു.
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദള്ളസീസ് അല്‍ താനി അധികാരമേറ്റു. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസറിന്റെ രാജി സ്വീകരിച്ച ശേഷമാണ് പുതിയ നിയമനം. അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന്റെ മുൻപാകെയാണ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് സത്യപ്രതിജ്ഞ ചെയ്തത്. ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന  പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിച്ച സായുധ അക്രമികളെ പിടികൂടി. കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെ വെടിവച്ചു കൊന്നുകളയുക എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. ഷഹീൻ ബാഗ് പ്രതിഷേധകരുമായി ബന്ധപ്പെട്ട ഒരു ട്വിറ്റർ അക്കൗണ്ടാണ് സായുധ സാമൂഹിക വിരുദ്ധർ പ്രതിഷേധ സ്ഥലത്ത് പ്രവേശിച്ചു എന്നും നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയെന്നും വ്യക്തമാക്കിയത്.
കൊച്ചി: യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ നിന്ന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി  എൻഐഎയ്ക്ക് മറുപടി നൽകി. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്ന അലനെയും താഹയെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.
ഓക്‌ലാൻഡ്: ബുധനാഴ്ച നടക്കാൻ പോകുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി ട്വന്റി ഇന്ത്യയ്ക്ക് എന്ന പോലെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയ്ക്കും നിർണായകം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് നാളെ നടക്കാൻ പോകുന്ന മത്സരം കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. അതേസമയം, നാളെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 25 റൺസ് കൂടി നേടിയാൽ മുൻ നായകൻ എംഎസ് ധോണിയെ പിന്തള്ളി ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ കൊഹ്‌ലി...
യൂറോപ്യൻ വമ്പന്മാരായ ഫുട്ബോൾ ക്ലബ് എസി മിലാൻ കേരളത്തിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ ആരംഭിക്കുന്നു. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് മിലാൻ അക്കാദമികൾ ആരംഭിക്കുന്നത്. ഒരു രാജ്യാന്തര നിലവാരത്തിലുള്ള ക്ലബ് ഇത്രയധികം അക്കാദമികള്‍  ആരംഭിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാണ്. എസി മിലാൻ്റെ രാജ്യാന്തര അക്കാദമി മാനേജര്‍ അലക്‌സാണ്ട്രോ ജിയോനിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. എസി മിലാൻ പരിശീലകൻ ക്ലോഡിയോ സോള ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ എത്തും.
ഇസ്രായേൽ: അഴിമതി കേസിൽ ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കോടതി ഔദ്യോഗികമായി പ്രതി ചേർത്തു. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയവയ്‌ക്കെതിരെ അറ്റോർണി ജനറൽ അവിചായി മാൻഡൽബ്ലിറ്റാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ജെറുസലേം ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടി വരുന്നത്. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടർന്ന പ്രധാനമന്ത്രിയാണ് ബെഞ്ചമിൻ നെതന്യാഹു.
മുംബൈ: ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശർമയും ആദ്യമായി ഒന്നിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടീമിലാണ് മൂവരും ഒന്നിച്ച് കളിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന എട്ടു ടീമുകളിലെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഓള്‍ സ്റ്റാര്‍സ് മത്സരം നടത്തുന്നത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു...
കാബൂൾ: അഫ്‍ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തില്‍ 11 പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലെ ബാഘ്ലാന്‍ പ്രവിശ്യയിലെ പോലീസ് ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്‍ച ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇവിടുത്തെ ചെക്ക് പോസ്റ്റിനു നേരെയും താലിബാന്റെ ആക്രമണം ഉണ്ടായിരുന്നു. അതേസമയം, ആക്രമണത്തില്‍ 17 പേര്‍ മരിച്ചതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറ‌ഞ്ഞു. ഒരു പോലീസ് ഓഫീസറെ ബന്ദിയാക്കിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
വുഹാൻ:ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം. വുഹാനിലെ ലാബുകൾ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇത് സാധൂകരിക്കുന്ന തെളുവുകളൊന്നും ലഭിച്ചിട്ടില്ല. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസെന്നാണ് ചൈനയിൽ പ്രചരിക്കുന്നത്.