31 C
Kochi
Sunday, October 24, 2021

Daily Archives: 11th January 2020

കൊച്ചി ബ്യൂറോ:   പുത്തൻവേലിക്കര പഞ്ചായത്തിൽ എളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചിലവഴിച്ച് മണൽബണ്ട് നിർമ്മിച്ചിട്ടും ഏതാനും ദിവസമായി കോഴിത്തുരുത്ത് സ്ലൂയീസിലൂടെ പെരിയാറിൽ നിന്നുള്ള ഓരുജലം ചാലക്കുടി പുഴയിലേക്ക് കയറുകയാണ്. ഇതുമൂലം കണക്കൻകടവിൽ നിന്നുള്ള കുടിവെള്ള വിതരണത്തിൽ പ്രദേശവാസികൾക്ക് ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നത്.പുത്തൻവേലിക്കര കൂടാതെ തൃശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകളിലും ഇതുമൂലം ഓരുജല ഭീഷണി വലിയതോതിലുള്ള കൃഷിക്ക് പ്രതിസന്ധി ഉയർത്തുന്നുണ്ട്. ഇരുപുഴകളെയും ബന്ധിപ്പിച്ച് ഡ്രജ് ചെയ്ത്...
എറണാകുളം:   കാലടി എസ്എസ്‌യുഎസ് ക്യാമ്പസ്സിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സമകാലിക ചിത്രകാരനായ ഗിരീഷ് കല്ലേലിയുടെ ഏകാങ്ക ചിത്ര പ്രദർശനം ആരംഭിച്ചു. ഗിരീഷിന്റെ 36 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആളുകളെ അടുത്തും അകലെയും നിന്ന് വീക്ഷിച്ചുകൊണ്ട് വരച്ച 10 ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യ ആകർഷണം.മനുഷ്യന്റെ പ്രജ്ഞയുടെ ബോധാവസ്ഥയെ ചിത്രണം ചെയ്യുന്ന ഈ വരകളെ 'ബുദ്ധത്വം' എന്നാണ് ഗിരീഷ് കല്ലേലി വിശേഷിപ്പിക്കുന്നത്. ഓരോ വിഷയത്തിനുമനുസരിച്ചു ചിത്രങ്ങളുടെ നിറം, വെളിച്ചം സങ്കേതം...
കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 70 ദിവസമെടുക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ ഒരു നിലയോളം ഉയരത്തിലാണ് കിടക്കുന്നത്. ഫ്ലാറ്റ് കായലിലേക്ക് ചരിച്ച് വീഴ്ത്താനുള്ള ശ്രമം വിജയിച്ചതായി അധികൃതര്‍ പറഞ്ഞു.എന്നാല്‍ എച്ച് ടു...
കൊച്ചി:   ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത് മണിയോട് കൂടി തന്നെ ആളുകൾ മരടിലേക്ക് എത്തി തുടങ്ങിയിരുന്നു.ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് ദ്യശ്യമാകുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. കുണ്ടന്നൂർ - തേവര പാലത്തിന് മുകളിൽ നിന്ന് ഫ്ലാറ്റുകൾ തകർന്ന് വീഴുന്ന കാഴ്ച കാണാൻ എത്തിയ ഭൂരിഭാഗം പേരും നിരാശരായിരുന്നു. പാലത്തിന്റെ രണ്ട്...
ടെഹ്‌റാൻ:   യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്റെ വിശദീകരണം. അതിൽ നിർവ്യാജം ഖേദിക്കുന്നതായും ഇറാൻ അധികൃതർ വ്യക്തമാക്കി.പ്ലെയിന്‍ പറന്നത് തന്ത്രപ്രധാനമായ സൈനിക താവളത്തിനു സമീപത്തുകൂടിയാണെന്നും ഇറാന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഘർഷം ലഘൂകരിക്കാൻ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു.
കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി.മുന്‍പെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് മിനിട്ടുകളുടെ വൈകിയാണ് സ്ഫോടനം നടന്നത് എന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ രണ്ടു ടവറുകളും സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഒന്നിനു...
എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.രാജ്യം അപകടത്തിലെത്തി നിൽക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന്റെ നിലപാടല്ല, ഏകമനസ്സോടെയുള്ള ചെറുത്തുനിൽപ്പാണു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും വിവിധ മുസ്‍ലിം സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
എറണാകുളം:   യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് കലൂര്‍ മാര്‍ക്കറ്റ് പരിസരം. റോഡരികുകളില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുസ്സഹമായ മണമുണ്ടാക്കുന്നതായും, അഴുക്കു ചാലുകളുടെ ശോചനീയാവസ്ഥ കാരണം അഴുക്കു ജലം റോഡിലൂടെയാണ് ഒഴുകുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഫുട്‌പാത്തിലൂടെയുള്ള നടത്തം വളരെ ബുദ്ധിമുട്ടാണെന്നും പരാതിയുണ്ട്.
ന്യൂഡൽഹി:   ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സിൽ കഴി‍‍ഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം.എബിവിപി പ്രലര്‍ത്തകര്‍ അംഗങ്ങളായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്നും പോലീസ് വ‍ൃത്തങ്ങള്‍ വ്യക്തമാക്കി.
കൊച്ചി:   ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ നിയമത്തെ ആയുധമാക്കി മാറ്റുമെന്ന കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഹൈബി ഈഡൻ എംപി നയിച്ച ലോങ്‌ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജസ്റ്റിസ് കമാൽ പാഷയായിരുന്നു മാര്‍ച്ചിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം...