24 C
Kochi
Sunday, August 9, 2020

Daily Archives: 24th January 2020

ന്യൂഡൽഹി:   ബിജെപി നേതാവ് കൈലാശ് വിജയ്‌വർഗീയ വ്യാഴാഴ്ച പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരിൽ പൊതുജനവിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇൻഡോറിലെ തന്റെ വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നിർമ്മാണത്തൊഴിലാളികളിൽ ചിലർ ബംഗ്ലാദേശികളാണെന്ന് സംശയിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. പൌരത്വഭേദഗതിയെ അനുകൂലിക്കുന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.അങ്ങനെ സംശയിക്കാൻ കാരണമോ? അവരുടെ ഭക്ഷണരീതിയും. അവർ “പോഹ”യാണത്രേ കഴിക്കുന്നത്. പോഹ/പോഹാ അവിലാണ്. അത് മലയാളികൾക്ക് അവിലുപ്പുമാവു പോലെയുള്ള ഒരു ഭക്ഷണമാണ്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇതിന്റെ...
കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി വരുന്നു.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച നടപടികൾ:-രോഗബാധിത പ്രദേശത്തുനിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് അപ്പോൾ തന്നെ റഫർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത...
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിനെ ചൊല്ലി സിപിഎമ്മിനകത്ത് കടുത്ത ഭിന്നത. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളി എംവി ഗോവിന്ദനും പി ജയരാജനും രംഗത്തെത്തിയത് വാദ പ്രതിവാദങ്ങള്‍ക്ക് ഇടം കൊടുക്കുന്നു.അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സിപിഎമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നായിരുന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കേസില്‍ താന്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ ഉറച്ച്...
കൊച്ചി:   പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജില്ലയിൽ അപേക്ഷ സമർപ്പിച്ചത് നാന്നൂറോളം പേർ മാത്രം. രാഷ്ട്രീയ പാർട്ടികൾ സജീവമായി ഇടപെടാത്തതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി കണക്കാക്കപ്പെടുന്നു. എല്ലാ തദ്ദേശ വാർഡുകളിലും വീടുകളിലെത്തി വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തി പേര് ചേർക്കാനാണ് രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക ഭാരവാഹികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഒരാൾ പോലും പേര് ചേർക്കാത്ത പഞ്ചായത്തുകളുമുണ്ട്.
 ആലുവ:   ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ദേശീയ സെമിനാറിനു തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാര്  നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഫോറത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിർവഹിച്ചു. 20 സംസ്ഥാനങ്ങളിൽനിന്ന് ഇരുനൂറിൽപ്പരം ഡോക്ടർമാരായ സിസ്റ്റർമാർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
കൊച്ചി:   കനാൽ വെള്ളത്തെ ആശ്രയിച്ച് നെൽകൃഷിയിറക്കിയ കർഷകർ ഇപ്പോൾ ദുരിതത്തിലാണ്. ജനുവരി ആദ്യം തന്നെ കർഷകർക്കായി പെരിയാർ വാലി കനാലുകളിൽ നിന്നും വെള്ളം തുറന്നു വിട്ടുവെങ്കിലും ഇത് കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ല. കനാലിലൂടെ തുറന്നുവിട്ട വെള്ളം സ്വകാര്യവ്യക്തികൾ 10 ഇഞ്ചിന്റെ രണ്ട്‌ പൈപ്പുകളിട്ട് പുരയിടത്തിലെ റബ്ബർത്തോട്ടത്തിലേക്ക്‌ ഒഴുക്കുന്നതായാണ് പരാതി. കടയിക്കവളവിൽ നിന്ന് തുരുത്തിക്കര പാടശേഖരത്തിലേക്ക് പോവുന്ന കനാലിന്റെ കുന്നപ്പിള്ളി വട്ടനാട്ടുചിറ ഭാഗത്താണ് അനധികൃത ചോർത്തൽ നടക്കുന്നത്. ചോർത്തൽ മൂലമാണ് കനാൽ തുറന്നിട്ടും അടുത്ത...
തിരുവനന്തപുരം:   സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നതു കൊണ്ട് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസ്സമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍. 2021 ജനുവരി 15 മുതലാണ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല. വിവിധ കാരറ്റിലുള്ള സ്വര്‍ണ്ണത്തിന് ഗുണ മേന്‍മ അനുസരിച്ചുള്ള വില ലഭിക്കും.
എറണാകുളം:   സ്വകാര്യ മേഖലയില്‍ മിനിമ വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ടിത വേജ് പെയ്മെന്റ് സംവിധാനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്ന ചട്ടവ്യവസ്ഥ സിംഗിള്‍ ജഡ്ജി ശരിവച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. തൊഴില്‍- ശമ്പള രജിസ്റ്റര്‍ അപ് ലോഡ് ചെയ്യണമെന്നും വേതനങ്ങള്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ മുഖേന വിതരണം ചെയ്യണമെന്നുമാണ് ഐടി...
ചൈന:   ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ബീജിങ്ങിൽ നടത്താനിരുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ ഇന്ത്യൻ എംബസി റദ്ദാക്കി. ചൈനയിൽ ഇതുവരെ 25 പേർ മരിക്കുകയും 800 ൽ അധികം ആളുകൾക്ക് വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊതു പരിപാടികളും, സമ്മേളനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വുഹാനിലേക്കും, തിരിച്ചുമുള്ള ഗതാഗതം വ്യാഴാഴ്ച നിർത്തിവെച്ചിരുന്നു. കൂടാതെ സിനിമ, ഇന്റർനെറ്റ് കഫേകൾ പോലുള്ള വിനോദ...
തിരുവനന്തപുരം:   പന്തീരാങ്കാവ് യുപിഎ കേസിൽ മുൻനിലപാടിൽ ഉറച്ച് പി ജയരാജൻ. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്നുള്ള തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജയരാജൻ. സിപിഎമ്മിനകത്ത് ഭിന്ന നിലപാട് ഉണ്ടെന്നു വരുത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എന്നാൽ സിപിഎമ്മിന് ഈ കാര്യത്തിൽ ഒറ്റ നിലപാടേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെയും, ഇസ്ലാമിസ്റ്റുകളെയും തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്.