30 C
Kochi
Thursday, September 23, 2021

Daily Archives: 9th January 2020

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.എന്നാൽ, ടിക്കറ്റ് വില കൂട്ടിയാൽ വില്പനയെ ബാധിക്കും എന്നതിനാൽ ഏജന്റിന്റെ കമ്മീഷൻ കുറയ്ക്കാനുള്ള നടപടികൾ തുടങ്ങും.
തിരുവനന്തപുരം:   കെ എസ് ആർ ടി സി 900 ബസ്സുകൾ വാങ്ങാൻ ഒരുങ്ങുന്നു. ബസ്സുകൾ വാങ്ങാൻ കിഫ്‌ബി ഇളവുകൾ അനുവദിക്കും. ഡിപ്പോകൾ ഈടു നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിനു പുറമെ പലിശയിലും ഇളവുകൾ നൽകും. യൂണിയനുകളുമായുള്ള ചർച്ചയിലാണ് കിഫ്‌ബി വഴി ബസ്സുകൾ വാങ്ങാൻ തീരുമാനമായത്. ഏഴു ഡിപ്പോകളിലെ വരുമാനം നൽകണം എന്നായിരുന്നു കിഫ്‌ബിയുടെ നിലവിലെ വ്യവസ്ഥ.
തിരുവനന്തപുരം:   പൊതുമേഖല സ്ഥാപനമായ കെൽപാമിന്റെ പുത്തൻ സംരംഭം വിപണിയിൽ ഇറങ്ങി. കേരളത്തിന്റെ കോള എന്ന പേരിലാണ് ഈ പാനീയം വിപണയിൽ ഇറക്കിയത്. ആറു തരം കോളകളാണ്‌ ഇപ്പോൾ വില്പനയ്ക്ക് ഇറക്കിയിരിക്കുന്നത്. ഓറഞ്ച്, ജീരകം, പനം, ഇഞ്ചി, ചെറുനാരങ്ങ, പേരക്ക എന്നീ ആറു രുചികളിലാണ് കോളകള്‍ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.പനം കള്ളിൽ നിന്നും വേർതിരിക്കുന്ന പഞ്ചസാര ഉപയോഗിച്ചാണ് കോളയുടെ നിർമ്മാണം. 250 മില്ലി ബോട്ടിലിനു 18 രൂപയാണ് വില.കെല്‍പാം ഉത്പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്‌മാർക്ക്,...
കൊച്ചി: കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴാറായ എറണാകുളം സബ് ട്രഷറി പൊളിച്ചു മാറ്റി  പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോട് കൂടിയ ആധുനികരീതിയിെല കെട്ടിടം നിർമിക്കും. നിലവിലെ ഓടിട്ട കെട്ടിടത്തിന് സമീപത്തുതന്നെയുള്ള രണ്ട് നില കെട്ടിടത്തിലേക്കാണ് താൽക്കാലികമായി ട്രഷറി മാറ്റുന്നത്. പുതിയ കെട്ടിടത്തി‍ൻെറ നിർമാണം പൂർത്തിയാകുംവരെ ഇവിടെയാകും പ്രവർത്തിക്കുക. 
കൊച്ചി: കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ സമ്മേളനം 11, 12, 13 തീയതികളിൽ തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ ഇന്നു രാവിലെ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി കെ വർഗീസാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. കൊടിമര ജാഥ കൈതാരത്ത് എസ് വാസു സ്മൃതി മണ്ഡപത്തിൽ കെഎസ്‌കെടിയു സംസ്ഥാന എക്സിക്യൂട്ടീവംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും ജില്ലയിലാകെ പര്യടനം...
കൊച്ചി: ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം മറവൻതുരുത്തിൽ സ്ഥാപിച്ച പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാത്തത് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതുമൂലം പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാകാത്തതാണ് പ്രധാന കാരണം. ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കുടിനീർ ഒട്ടുംതന്നെ ഒഴുകിയെത്തുന്നില്ല. 34,000 ഗാർഹിക കണക്ഷനുകളും 2000 പൊതുടാപ്പുകളുമാണ് ജല അതോറിറ്റിയുടെ തുറവൂർ തുറവൂർ സെക്ഷനു കീഴിലുള്ളത്. പ്രതിദിനം മൂവാറ്റുപുഴയാറിൽ നിന്ന് 55 ദശലക്ഷം ലിറ്റർ വെള്ളമാണ്...
മുംബൈ:   കാഴ്ചയില്ലാത്തവർക്ക് കയ്യിലുള്ള നോട്ട് ഏതാണെന്നു പറഞ്ഞു കൊടുക്കുവാൻ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്. മൊബൈൽ നോട്ട് ഐഡന്റിഫയർ എന്ന പേരിലുള്ള ആപ്ലിക്കേക്കേഷനാണ് ഇതിനായി തയ്യാറായിരിക്കുന്നത്.ആപ്പ് തുറന്നതിനു ശേഷം ക്യാമറയ്ക്ക് മുൻപിൽ നോട്ട് കാണിച്ചാൽ നോട്ട് ഏതാണെന്നു വൈബ്രേഷനിലൂടെ അറിയിക്കും. ഗൂഗിൾ പ്ലേയിൽ ആപ്പ് ലഭ്യമാണ്.രാജ്യത്തുള്ള 80 ലക്ഷത്തോളം അന്ധരോ കാഴ്ചയില്ലാത്തവരോ ആയവർക്ക് റിസർവ് ബാങ്കിന്റെ ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിയ്ക്കും. നോട്ടുകൾ തിരിച്ചറിയുന്നതിന് കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിന് അനുയോജ്യമായ...
കൊച്ചി: പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ, 14-നാണ് പുതിയ ടെൻഡർ നിശ്ചയിച്ചിരിക്കുന്നത്. അരൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ  പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിൽ കരാർ ഉറപ്പിച്ചിരുന്ന സ്വകാര്യ കമ്പനി നിർമാണ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ഒഴിവാക്കിയതായി അധികൃതർ പറഞ്ഞു 2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ നൂറുകോടി രൂപ പെരുമ്പളം പാലത്തിനായി ഉൾപ്പെടുത്തിയതോടെയാണ് പാലത്തിനുള്ള ചുവടുവെയ്പുകൾ ആരംഭിച്ചത്. പെരുമ്പളം ദ്വീപിലെ 12,000 ത്തോളം ജനങ്ങളുടെ സ്വപ്നമാണ് മറുകരയെ...
കൊച്ചി:  വ്യത്യസ്തമായ രുചികൾ അന്വേഷിക്കുന്നവർക്ക് കടൽ വിഭവങ്ങളുടെ ഭക്ഷ്യ മേള ഒരുക്കുകയാണ് സിഎംഎഫ്ആർഐ ക്യാമ്പസ്സിൽ. സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയുന്ന അന്താരാഷ്ട സിംപോസിയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്. ജനുവരി 8, 9,10 തീയതികളിലാണ് വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ മേള ഒരുക്കിയിരിക്കുന്നത്. നീരാളി ബിരിയാണി, ചൂര വിഭവങ്ങൾ, ജീവനുള്ള കടൽമുരിങ്ങാ, കൂന്തൽ, ഞണ്ട്, ചെമ്മീൻ വിഭവങ്ങൾ എന്നിവയാണ് മേളയിലെ രുചി വിഭവങ്ങൾ. ഉച്ചക്ക്...
കൊച്ചി: മരടില്‍  ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച പ്രകാരം ഫ്ലാറ്റുകളിൽ സുരക്ഷിതമായി സ്ഫോടനം നടക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. സ്ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. അതീവ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. സ്ഫോടന ദിവസത്തെ ക്രമീകരണങ്ങൾ പൊതുജനങ്ങളെ...