24 C
Kochi
Tuesday, September 21, 2021

Daily Archives: 30th January 2020

ഹെലികോപ്റ്റർ അപകടകത്തിൽ കൊല്ലപ്പെട്ട പ്രശസ്ത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റെ ഭാര്യ വനേസ ബ്രയാൻ, പ്രസ്തുത അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി രംഗത്ത്. ജനുവരി 26 ന് നടന്ന അപകടത്തിൽപെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് വനേസ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചരിക്കുന്നത്.കോബി ബ്രയാൻ അംഗമായിരുന്ന മാമ്പ സ്പോർട്സ് അക്കാദമിയോട് സഹകരിച്ചാണ് വനേസ ധനസഹായം നൽകുന്നത്. അപകടത്തിൽ ഭർത്താവ് കോബി ബ്രയന്റിനൊപ്പം മകൾ ഗിയന്നെയും വനേസയ്ക്ക്...
മണിപ്പൂര്‍ പോലീസ് സ്‌പോര്‍ട്സ് ക്ലബിലെ സ്ട്രൈക്കറും ടോപ് സ്‌കോററുമായ ബാലാ ദേവിയെ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്.സി ഏറ്റെടുത്തു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഫുട്ബോള്‍ താരത്തെ വിദേശ ക്ലബ് ഏറ്റെടുക്കുന്നത്. 18 മാസത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.കഴിഞ്ഞ നവംബറില്‍ നടന്ന പരിശീലനത്തിലെ പ്രകടനമാണ് ബാലാ ദേവിയെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചത്. ഫുട്ബോളിനെ പ്രൊഫഷനാക്കാന്‍ സ്വപ്നംകാണുന്ന രാജ്യത്തെ വനിതകള്‍ക്ക് താൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാല...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ തോൽപ്പിച്ച് നോവാക് ജോകോവിച്ച് ഫൈനലില്‍. ഇത് എട്ടാം തവണയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഈ വിജയത്തോടെ ജോകോവിച്ചിന്‍റെ ജയ പട്ടിക 27ലെത്തി. കൂടാതെ ഫെഡററും ജോകോവിച്ചും തമ്മിലുള്ള 50ആം മത്സരമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.എന്നാൽ ഫെഡറര്‍ക്ക് 23 വിജയങ്ങളാണുള്ളത്.
എച്ച്ഐവി രോഗത്തിന് ചികിത്സിക്കുന്ന മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിനെ ശമിപ്പിക്കാമെന്ന് ചൈന. തങ്ങൾ ഒരു രോഗിയിൽ ഈ മരുന്ന് പ്രയോഗിച്ച് വിജയിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 56 വയസുകാരിയായ ചെൻ എന്ന യുവതിയിലാണ് മരുന്ന് ഫലം കണ്ടത്. എയ്ഡ്സ് രോഗത്തിനുള്ള മരുന്ന് നൽകിയ ശേഷം നല്ല പുരോഗതിയാണ് ചെനിൽ കണ്ടതെന്ന് ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നു. നെൽഫിനാവിർ എന്ന ഈ മരുന്ന് രോഗം ബാധിച്ച സെല്ലിലെ വിഷാംശംശങ്ങളെ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ജനുവരി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൗരത്വ പട്ടികാ വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കും വരെ സെൻസസുമായി സഹകരിക്കേണ്ടെന്ന്  മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള കൊടുവളളി നഗരസഭ തീരുമാനിച്ചു.
ദില്ലി:   പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പിൽ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു. സംഭവത്തെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു.ആർ എസ് എസ് പ്രവർത്തകനായ രാം ഭക്ത് ഗോപാലാണ് പ്രതിഷേധകർക്ക് നേരെ വെടിയുതിർത്തത്.
ദില്ലി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ വൈകുന്നേരം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരികെ വരാൻ താത്പര്യപ്പെടുന്ന എല്ലാവരെയും എത്തിക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.ആദ്യ വിമാനത്തിൽ വുഹാനിലും സമീപത്തുമുള്ള ഇന്ത്യാക്കാരെയാണ് എത്തിക്കുക. പിന്നീട് ഹുബെ പ്രവിശ്യയിലുള്ള വിദ്യാർത്ഥികളെ എത്തിക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുറന്നടിച്ചു. ജറുസലം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമായി നിർദേശിക്കുന്ന പദ്ധതി, കിഴക്കൻ ജറുസലമിനെ പലസ്തീന്റെ  തലസ്ഥാനമാക്കാമെന്നു ശുപാർശ ചെയ്യുന്നു. അവിടെ യുഎസ് എംബസി തുറക്കാമെന്ന് അറിയിച്ചു മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതുകയും...
ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡിആൻഡ്രിയ ആണ് മരിച്ചതെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത യുഎസ് നിഷേധിച്ചു.  വിമാനത്തിൽ സിഐഎയുടെ ആരും ഉണ്ടായിരുന്നില്ല എന്നാണ് യുഎസിന്റെ വാദം. 
വുഹാൻ:   ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് 39 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഒരു ദിവസത്തെ എറ്റവും ഉയർന്ന മരണ സംഖ്യയാണ് ഇത്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും.