25 C
Kochi
Tuesday, August 4, 2020

Daily Archives: 10th January 2020

കൊച്ചി:   പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നല്‍കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളില്‍ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കല്‍ എത്രമാത്രം...
ക്വാലാലംപൂര്‍:ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  പിവി സിന്ധുവും  സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരുടെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റാണ് ക്വാര്‍ട്ടറിലൊതുങ്ങിയത്.സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ തായ് സൂ യിങ്ങിനോടും സൈന സ്പാനിഷ് താരം കരോലിന മാരിനോടുമാണ് തോല്‍വി വഴങ്ങിയത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഒരു ടൂര്‍ണമെന്റിലും സിന്ധു കിരീടം നേടിയിട്ടില്ല.സിന്ധുവിനെതിരെ 16-21ന് രണ്ടാം ഗെയിമും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് തായ് താരം പുറത്തെടുത്തത്. 
കൊച്ചി ബ്യൂറോ:   ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൗരത്വ ഭേഗദതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധ സംഗമം.
പൂനെ:   നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ പന്തില്‍ സിക്സ് പറത്തിയിരുന്നു.എന്നാല്‍, രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി സഞ്ജു പുറത്തായി. ഹസരംഗയുടെ ഗൂഗ്ളിയിലാണ് സഞ്ജു പുറത്തായത്. ക്യാപ്ടൻ വിരാട് കോഹ്ലി സഞ്ജുവിന്‍റെ ആദ്യ സിക്സില്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു.അതേസമയം, ഒന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്....
കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ മാത്രമേ ഏർപ്പെടുത്താവൂ എന്നും കോടതി പറഞ്ഞു. എതിരഭിപ്രായങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പാടില്ല.വിവരങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കുകയാണ് പ്രധാനമെന്നും ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചു. നിരോധനം പ്രഖ്യാപിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി....
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണം എന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടുകേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. 
കൊച്ചി:മരട് ഫ്ലാറ്റ് പൊളിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്നാണു നിർദേശം.ഈ പ്രദേശത്ത് ഡ്രോണുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. നിരോധനാജ്ഞ തൊട്ടടുത്ത കായൽപ്രദേശത്തും ബാധകമാണ്. ഫ്ലാറ്റുകൾ പൊളിക്കുന്ന രണ്ടു ദിവസവും 144 നിലനിൽക്കും. ശനിയാഴ്‌ച രാവിലെ എട്ട്‌ മുതൽ എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളുടെ 200 മീറ്റർ...
കൊച്ചി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.രാഷ്ട്രപതി ഒപ്പിട്ട നിയമത്തിന് എതിരെ പരസ്യം നൽകുന്നത് ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നത് അല്ലെന്നും ഗവര്‍ണര്‍  അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും...
പൂണെ:നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നു . ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാണ് സ‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹലും ഇന്നത്തെ മത്സരത്തിൽ കളിക്കും.ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരമ്പരയിലെ...
കൊച്ചി:ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം ആരോപിച്ചു.കെപിസിസി പ്രസിഡന്റ്‌ നടത്തുന്ന പ്രസ്‌താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ്‌ സംഘപരിവാറും നരേന്ദ്ര മോദിയുമാണ്.സ്വന്തം സ്ഥാനത്തിന്‍റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ്...