25.5 C
Kochi
Saturday, October 16, 2021

Daily Archives: 7th January 2020

ന്യൂഡല്‍ഹി:  പ്രശസ്ത എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ അടുത്ത മൂന്ന് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കി ഹാര്‍പര്‍ കോളിന്‍സ്. രണ്ട് ലേഖന സമാഹാരങ്ങളും, ജങ്കിള്‍ നാമ എന്ന പുസ്തകവുമാണ് പ്രസിദ്ധീകരിക്കുക.2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാകുമെന്ന് പ്രസാധകര്‍ അറിയിച്ചു. അമിതാവ് ഘോഷിന്റെ പുസ്തകങ്ങള്‍ 30 ഭാഷകളില്‍ ഇതിനോടകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആഗോള ചിന്തകരില്‍ ഒരാളായി ഫോറിന്‍ പോളിസി മാഗസിന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.2019 ൽ അദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരുന്നു....
രാജസ്ഥാന്‍:   രാജ്യത്തെ ഏറ്റവും വലിയ സംഗീതോത്സവമായ ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസങ്ങളിലായി നടക്കും. ഫെബ്രുവരി 7 മുതൽ 9 വരെ ഉദയ്‌പൂരില്‍ നടക്കുന്ന സംഗീതോത്സവത്തില്‍ 20 രാജ്യങ്ങളില്‍ നിന്നായി 150 ഓളം കലാകാരന്മാര്‍ അണിനിരക്കും.നമ്മളാണ് ലോകം, നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം  ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണത്തെ ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്.ഈ വർഷം പങ്കെടുക്കുന്ന കലാകാരന്മാരിൽ ഗിന്നി മാഹി, ഹബീബ് കൊയ്‌തേ, സുധ രഘുരാമൻ, അങ്കുർ തിവാരി &...
ന്യൂഡല്‍ഹി:ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക്. തങ്ങളുടെ പ്രൊഫെെല്‍ ആരൊക്കെ നോക്കുന്നുണ്ടെന്നും, ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ആരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.നമ്മുടെ അക്കൗണ്ടിലെ സ്വാകര്യ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം. ആരൊക്കെ തങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്നും തീരുമാനിക്കാന്‍ കഴിയും.ഈ ആഴ്ച മുതല്‍ പുതിയ അപ്ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറങ്ങും. 
അബുദാബി:അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന് സമാപനം. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, ഇതൊരുക്കിയ സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള എട്ടു നാടകങ്ങളാണ് നാടകോത്സവത്തിൻറെ ഭാഗമായത്. ഈഡിപ്പസിലെ അഭിനയത്തിന്  പ്രകാശൻ തച്ചങ്ങാടിനെ മികച്ച നടനായും, ദേവി അനിലിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. കനൽ തിയറ്റേഴ്സ് ദുബായ് അവതരിപ്പിച്ച ദ്വന്ദ്വം ആണ് മികച്ച രണ്ടാമത്തെ നാടകം
ഡല്‍ഹി:ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്.വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ചു. ചില നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു.വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം. 
ചെന്നെെ:‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. റിവന്‍ജ് ഡ്രാമ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട  വേഷത്തിലാണ് എത്തുന്നത്.ആയോധന കലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛനെയും, എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന മകനെയുമാണ് ട്രെയിലറില്‍ കാണുന്നത്.  സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ. ഈ മാസം 16ന് ചിത്രം തീയേറ്ററുകളിലെത്തും.https://youtu.be/FqyayYP36mk 
ബ്രിട്ടന്‍:ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിഷനുകളുമായി മുന്നിട്ട് നില്‍ക്കുകയാണ്. ക്വിന്‍റിന്‍ ടാരന്‍റീനോയുടെ 'വണ്‍സ് അപ്പോണ്‍ എ ടെെം', മാര്‍ട്ടിന്‍ സ്കോര്‍സസ് സംവിധാനം ചെയ്ത 'ദി  െഎറിഷ് മാന്‍' എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകളുമായി ജോക്കറിനോട് കിടപിടിക്കുന്നു.സാം മന്‍ഡെസിന്‍റെ വാര്‍ ഡ്രാമ കാറ്റഗറിയില്‍പ്പെട്ട 1917 തൊട്ടുപിന്നാലെ 9 നോമിനേഷനുകള്‍ നേടി മത്സരത്തിലുണ്ട്.ഇന്നലെ...
എറണാകുളം:ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും.നേരത്തെ ശബരിമല യുവതി പ്രവേശനം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്,...
മുംബെെ:ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും മുഖംമൂടി സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധപ്രകടനവുമായി ബോളിവുഡ് താരങ്ങളും. സോഷ്യല്‍ മീഡിയ ഒഴിവാക്കി തെരുവിലിറങ്ങിയാണ് താരങ്ങളുടെ പ്രതിഷേധം.മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ അലി ഫസല്‍, അനുരാഗ് കശ്യപ്, സോയ അക്തര്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, റിച്ച ചന്ദ, തപ്‌സി പന്നു, വിശാല്‍ ഭരദ്വാജ്‌, എന്നിവര്‍ പങ്കെടുത്തു.ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നുവെന്ന് കരുതുന്ന ഇടത്താണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും, തിരുത്താനാകാത്ത...
ഡല്‍ഹി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ നേതൃത്തില്‍ ജെഎന്‍യുവിലേക്ക് പൂര്‍വ്വ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ച് ക്യാമ്പസിന്റെ പ്രധാന കവാടത്തിനു 200 മീറ്റര്‍ അകലെ ബാരിക്കേഡുയര്‍ത്തി പൊലീസ് തടയുകയായിരുന്നു.ജെഎന്‍യു വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്ന വൈസ് ചാന്‍സിലറുടെ വിചാരം നടപ്പാകില്ലെന്ന് സീതറാം യെച്ചൂരി പറഞ്ഞു. വൈസ് ചാന്‍സിലര്‍ എം ജഗദേഷ് കുമാറിനെ...