26.2 C
Kochi
Thursday, September 23, 2021

Daily Archives: 3rd January 2020

ബാഗ്ദാദ്:   ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു.ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവോടെയെന്ന് പെന്റഗണ്‍ അറിയിച്ചു.ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഒരുക്കം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി.ഇ​റാ​ൻ അ​നു​കൂ​ല പോ​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ട്​ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബ​ഗ്​​ദാ​ദി​ലെ യു.എ​സ്​...
എറണാകുളം:   ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 38-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020  (പുഷ്പ - സസ്യ പ്രദര്‍ശനം) ഇന്നു മുതല്‍  ജനുവരി 12 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. അന്‍പതിനായിരത്തില്‍പ്പരം പൂച്ചെടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടായിരത്തില്‍പ്പരം റോസാചെടികളും, ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളും, ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, കൂടാതെ പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയിന്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ തുടങ്ങി അമ്പതില്‍പ്പരം ഇനങ്ങളില്‍പ്പെടുന്ന പൂച്ചെടികളും പ്രദര്‍ശനത്തില്‍...
കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ താഹയുടെ മാതൃ സഹോദരി ഹസീന. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ പി ഗീത. കെ. അജിത, വിജി തുടങ്ങിയവരാണ് ഉപവാസം ഇരിക്കുന്നത്
സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.
കേസിന് പോകാനോ നഷ്ടപരിഹാരം വാങ്ങാനോ അല്ല പക്ഷേ അയാളെ ഒന്നു കാണണം.ഇനിയെങ്കിലും ഒരപകടമുണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. കുറഞ്ഞപക്ഷം ഹോസ്പിറ്റലില്‍ എത്തിക്കാനുളള മര്യാദയെങ്കിലും കാണിക്കണം
#ദിനസരികള്‍ 990 എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത്? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും അഹിംസാത്മകവുമായിരുന്നു ഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും മോശമായ ഒരു ആശയംപോലും എന്നതുകൊണ്ടാണ് അദ്ദേഹത്തെ എന്നത്തേയുംക്കാൾ വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്.അതുകൊണ്ട് ഗാന്ധിയെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നതല്ല ഇക്കാലത്തിന്റെ ലക്ഷ്യം മറിച്ച് ഗാന്ധിയെ ആയുധമാക്കി ഇന്ത്യയുടെ സത്തയെ വീണ്ടെടുക്കാന്‍ പ്രയത്നിക്കുക എന്നതാണ്. ഒരു പിതൃബിംബമായി...
വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്ന് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. നിയമവാഴ്ചയുടെയോ മാനവികതയുടെയോ ഒരു അടയാളവും അതിലുണ്ടായിരുന്നില്ല.
വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. വിസി, പിവിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ കുറിച്ചുള്ള സര്‍വ്വകലാശാലയുടെ വിശദീകരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. പതിനൊന്ന് മണിയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തുന്ന...
കാഠ്മണ്ഡു: കാലാപാനി മേഖലയുടെ പഴയഭൂപടം 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നേപ്പാൾ സർക്കാരിനോട് അവിടത്തെ സുപ്രീംകോടതി. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. നേപ്പാളിന്റെ മേഖലകൾ സംരക്ഷിക്കാൻ രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങൾ തുടങ്ങാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് നടപടി.ഉത്തരാഖണ്ഡിലെ പിതോർഗഢ് ജില്ലയുടെ ഭാഗമായ കാലാപാനി തങ്ങളുടേതാണെന്നാണ് നേപ്പാൾ അവകാശപ്പെടുന്നത്. അതെ സമയം ജമ്മു കാശ്മീരിന്‍രെ പുനഃക്രമീകരണങ്ങള്‍ക്ക് ശേഷം...