24 C
Kochi
Tuesday, September 21, 2021

Daily Archives: 2nd January 2020

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്.പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ഓരോ തീവണ്ടിയാത്രയും. സീസണ്‍ ടിക്കറ്റുകാര്‍ ചിലപ്പോള്‍ പരിചയത്തില്‍ ആയി വരുന്നുണ്ട്. എന്നാലും അതിപരിചയത്തിലേക്ക് വീഴാതിരിക്കാനുള്ള സൂക്ഷ്മതയും ശ്രദ്ധയുമുണ്ട്.എന്തിനാണീ അതിസൂക്ഷ്മതയും ശ്രദ്ധയും എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. പെട്ടെന്ന് ചങ്ങാത്തത്തിലാവുകയും ഏറെ വര്‍ത്തമാനം പറയുകയും ചെയ്യുന്ന പഴയൊരെന്റെ നിഴല്‍ പോലും ബാക്കിയില്ല.ഇതിനിടയ്ക്ക് പഴയ ചില...
മനാമ: 'നാനാത്വത്തില്‍ ഏകത്വ'മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം ആഹ്വാനം ചെയ്തു.ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുളള അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ രാഷ്ട്രനേതാക്കള്‍ അഭിമാനത്തോടെ വിവരിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉടന്‍ റദ്ദ് ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒഐസിസി, കെഎംസിസി, പ്രതിഭ, കെസിഎ,...
ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നതേയില്ല. പകരം അവര്‍ ഈ അഭയാര്‍ത്ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാക്കിസ്ഥാന്റെ ചെയ്തികളെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുകയാണ് വേണ്ടതെന്ന് മോദി...
കോഴിക്കോട്:   മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചു കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.ലോകം മുഴുവനും പുതുവർഷം കൊണ്ടാടുമ്പോൾ അലന്റെ അമ്മ സബിത ശേഖർ അലന് എഴുതിയ കത്ത്:-അലാ ... നമ്മൾ ഒരിക്കലും പുതുവത്സര...
ന്യൂഡൽഹി:   ഇന്ത്യൻ സംസ്കാരം കാത്തുപുലർത്താൻ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ‘നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. പിന്നീട് അവർ ഉന്നതവിദ്യാഭ്യാസം നേടുന്നത് ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ ആയിരിക്കും. അല്ലങ്കിൽ വിദേശത്തു പോയി, അവിടന്നു ബീഫ് കഴിക്കുന്നു’ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.‘ഇന്ത്യക്കു പുറത്തു പോകുമ്പോൾ ഗോമാംസം കഴിക്കുന്നത് നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യവും പഠിക്കാത്തതു കൊണ്ടാണ്. പിന്നീട്, കുട്ടികൾ തങ്ങളെ പരിപാലിക്കുന്നില്ലെന്ന് മാതാപിതാക്കൾ വ്യാപകമായി പരാതി ഉന്നയിക്കാറുണ്ട്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ സ്കൂളുകളിൽ...
കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ വീടുകള്‍ക്കു മുന്‍പില്‍ കോലം വരച്ചു പ്രതിഷേധിച്ചിരുന്നു.
പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്
ചെന്നൈ:   തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.ഡിസംബര്‍ 27, 30 തീയതികളിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്. 27 ജില്ലകളിൽ 315 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയാക്കി. ആദ്യ ഘട്ട വോട്ടെടുപ്പിൽ 76.19 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പിൽ 77.73 ശതമാനവും പോളിങ് രേഖപ്പെടുത്തി.ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറുമൂലം ഫലം വൈകുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. യന്ത്രത്തകരാർ മൂലം രാഷ്ട്രീയ പാര്‍ട്ടി...
മതത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എന്തായിരിക്കാം ഇന്ത്യയുടെ ഭാവി എന്ന കാര്യം ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നു.
കൊച്ചി:   പുതുവർഷം പിറക്കുമ്പോൾ ആഘോഷമാക്കി മാറ്റി കൊച്ചിക്കാർ. കൊച്ചിൻ കാർണിവലിൽ നിന്ന് ചില ദൃശ്യങ്ങൾ.