26.2 C
Kochi
Thursday, September 23, 2021

Daily Archives: 20th January 2020

തിരുവനന്തപുരം:   ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം.ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി) നയിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുള്ളതിനാൽ അവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും.അതിനാൽ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ്...
എറണാകുളം:   ജനുവരി 19 ന് നടന്ന പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി ആരോഗ്യപ്രവർത്തകർ ഇന്നു (20/01/2020) നടത്തിയ ഭവനസന്ദർശനത്തിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കൂടി തുള്ളിമരുന്ന് നൽകിയത്. ഇതിൽ 745 ഇതര സംസ്ഥാന കുട്ടികളും ഉൾപ്പെടുന്നു. ഇതോടെ ആകെ തുള്ളിമരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,98,910 ആയി. പൾസ് പോളിയോ ദിനത്തിൽ മാത്രം 1,87,635 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയിരുന്നു.ഇതോടെ 5 വയസ്സിന് താഴെയുള്ള 97.60 % കുട്ടികൾക്കും...
ന്യൂ ഡൽഹി:   റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ രജിസ്ട്രേഷന് ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. കുറഞ്ഞ നിരക്കിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക്‌ ഫ്ലാറ്റുകളും, വില്ലകളും ലഭ്യമാകാൻ ലക്ഷ്യമിടുന്ന റെറയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ച് ഇരട്ടിയാണ് കേരളത്തിലെ റേറ്റ്. കേരളത്തിൽ പുതിയ കെട്ടിടത്തിന് ചതുരശ്ര മീറ്ററിന് 50 രൂപയും, വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരം   റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും, റെസ്റ്റോറന്റുകളിലേയും വില വർദ്ധനയ്ക്കു പിന്നാലെ പുതുക്കിയ മെനുവിൽ കേരള വിഭവങ്ങൾ പലതുമില്ല. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരുന്ന അപ്പം, പൊറോട്ട, മുട്ടക്കറി, ദോശ, ചപ്പാത്തി, പുട്ട്, കടല, തുടങ്ങിയവ ഇനിമുതൽ ഉണ്ടാവില്ല. കൂടാതെ ബജ്ജി, പഴംപൊരി, ഇലയട, നെയ്യപ്പം, ഉണ്ണിയപ്പം, സുഖിയൻ എന്നിവയും പുറത്തായി. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് പരിഷ്കരിച്ച നിരക്കുകൾ കൂട്ടിയത്.
തിരുവനന്തപുരം   ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ് പദ്ധതി വിലയിരുത്തി അടുത്ത സാമ്പത്തിക വർഷം മുതൽ  കെ-വിൻസ് വ്യാപകമാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ കണ്ടന്റ് റൈറ്റിംഗ്, ഡിസൈനിങ് ഉൾപ്പെടെയുള്ള മേഖലകളിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർക്ക് 21 ന് മുൻപായി കേരള സ്റ്റാർട്ടപ് മിഷന്റെ വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
തിരുവനന്തപുരം   കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും, വലുതുമായ കടക്കെണിയുടെ പിടിയിലാണെന്നു റിപ്പോർട്ടുകൾ. പല കുടുംബങ്ങളുടെയും വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക മാസവരുമാനത്തേക്കാൾ കൂടുതലാണ്‌. കൊച്ചിയിലെ സെന്റര്‍ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയേൺമെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭവനനിർമ്മാണം, ആരോഗ്യവശ്യം, മറ്റുകടങ്ങൾ തുടങ്ങിയവക്കാണ് പ്രധാനമായും വായ്പ എടുക്കുന്നത്.
മുംബൈ:   ഓയോയുടെ 2400 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഓയോയുടെ ആകെയുള്ള പന്ത്രണ്ടായിരം ജീവനക്കാരിൽ 20 ശതമാനത്തോളം ജീവനക്കാർ പെടും ഇതിൽ. കൂടുതൽ പിരിച്ചുവിടൽ നടക്കില്ലെന്നും ഈ ഒരു തവണത്തേയ്ക്കു മാത്രമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് ആയ ഓയോയുടെ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ റോഹിത് കപൂർ സ്ഥിരീകരിച്ചു.
ബോംബ: സെൻസെക്‌സിന്  ഇന്ന് റെക്കോർഡ്  ഉയരം. 42,273.87  ഓഹരി വിപണിയിലേക്കാണ് റെക്കോർഡ് ഉയർത്തിയിരിക്കുന്നത്. കൂടാതെ നിഫ്റ്റിയും 12 ,400  ഷെയെർസ് കടന്നു. മുൻപ് ഏറ്റവും ഉയർന്ന  ഓഹരി 12,430.5 ആയിരുന്നു. മുപ്പത് ഓഹരികളിൽ പവർ ഗ്രിഡ് കോർപ്പറേഷൻ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ് എന്നിയ്ക്ക് മോശം പ്രകടനമായിരുന്നു ഉണ്ടായിരുന്നത്    
ഇംഗ്ലണ്ട്  63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ  കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ്  ഓക്സ്ഫാം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൊള്ളായിരത്തി അമ്പത്തിമൂന്ന്‌  ദശലക്ഷം ആളുകൾ കൈവശം വച്ചിരിക്കുന്ന സമ്പത്തിന്റെ നാലിരട്ടിയിലധികമോ ജനസംഖ്യയുടെ എഴുപത്  ശതമാനമോ ആണ് ഇന്ത്യയിലെ ഈ 1 ശതമാനം ജനസംഖ്യയിൽ പെട്ട കോടീശ്വരന്മാരുടേതെന്ന് റിപ്പോർട്ടിൽ പറയുന്നു
ഹൈദരാബാദ്  ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ നിന്നും ഏറ്റെടുത്താണ് മുൻ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തലസ്ഥാന നഗരത്തിന്റെ നിർമാണം തുടങ്ങിയത്. കർഷകർ തുടക്കത്തിൽ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ  സമരവുമായി രംഗത്ത് വന്നിരുന്നു