25.5 C
Kochi
Saturday, October 16, 2021

Daily Archives: 27th January 2020

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ദിലീപ് നൽകിയ ഹർജി തള്ളിയതിനെതിരെ താരം ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപിന്റെ പുതിയ ഹർജി. കേസിലെ പ്രധാനപ്രതിയായ പൾസർ സുനിൽ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന സംഭവത്തിൽ പ്രത്യേക വിചാരണ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ, പൾസർ സുനി ജയിലിലേക്ക് അയച്ച ഭീഷണിക്കത്ത് ആക്രമത്തിന്റെ തുടർച്ചമാത്രമാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ...
തിരുവനന്തപുരം: പാർട്ടിയിൽ അച്ചടക്കം അനിവാര്യമായതിനാൽ കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ പാർട്ടി വേദിയുണ്ടെന്നും തെരുവിലും മാധ്യമങ്ങളിലുമല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കെപിസിസി ഭാരവാഹി യോഗത്തിനുശേഷം പറഞ്ഞു. മുരളീധരൻ അച്ചടക്കലംഘനം നടത്തിയോ എന്ന ചോദ്യത്തിന്, ഓരോ വ്യക്തിയെക്കുറിച്ചും ചോദിക്കേണ്ടതില്ലെന്നും അച്ചടക്ക സമിതി രൂപീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അലഹബാദ്:പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി തേടിയിരിക്കുന്നത്. പോലീസ് അന്യായമായി പ്രതിഷേധക്കാരെ അക്രമിച്ചുവെന്ന തരത്തിൽ കോടതിയിൽ ഏഴ് ഹർജികൾ ഫയൽ ചെയ്തതോടെയാണ് ഈ നടപടി. പ്രതിഷേധങ്ങൾക്കിടെ 20 പേരാണ് യുപിയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് പോലീസ് വെടിവെയ്പ്പിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്, പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടേയും...
അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 83 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള  ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിൽ എത്രപേരുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്യോങ്യാങ്: വധശിക്ഷയ്ക്ക് വിധേയയായി എന്ന് കരുതപ്പെട്ടിരുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഉന്നിനും ഭാര്യയ്‌ക്കുപ്പോമാണ് സഹോദരിയായ കിം ക്യോങ് ഹൂയി എത്തിയത്. 2013 ൽ  ചാരപ്രവര്‍ത്തി ആരോപിച്ച് കിം ക്യോങ് ഹൂയിയുടെ ഭര്‍ത്താവും ഉത്തരകൊറിയയിലെ നേതാവുമായിരുന്ന ജങ് സോങിനെ കിം ജോങ് രണ്ടാമൻ വധിച്ചിരുന്നു. ശേഷം പൊതുസ്ഥലങ്ങളിൽ കാണാതിരുന്ന ഹൂയിയെയും കൊല്ലപെടുത്തികാണുമെന്നായിരുന്നു കരുതിയിരുന്നത്.
ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ പൊള്ളലേറ്റ വന്യമൃഗങ്ങൾക്ക് ഇനി കയ്യുറകൾ പോലുള്ള വസ്തുക്കൾ സംഭാവന നൽകേണ്ടതില്ലെന്ന് രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തകർ. ആപത്ത് സമയത്ത് കൂടെ നിന്ന രാജ്യങ്ങൾക്ക് നന്ദിയുണ്ട്, എന്നാൽ സംഭാവനകൾ ഇത്തരം വസ്തുക്കളായി നൽകിയാൽ അത് രാജ്യത്തേക്ക് എത്തിക്കാൻ വിമാനച്ചിലവ് അധികമാണെന്നും അത് ഓസ്‌ട്രേലിയക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ദുരിതാശ്വാസ സംഘാടനകൾ പറഞ്ഞു. അതോടൊപ്പം തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ ഇത്തരം വസ്തുക്കളുമായി ഓസ്ട്രേലിയയിലേക്ക് വരുമ്പോഴുണ്ടാകുന്ന ഹരിതഗൃഹ വാതക അളവും മലിനീകരണവും...
വാഷിംഗ്‌ടൺ: അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം നൽകുന്ന ' പ്രസവകാല ടൂറിസം' അവസാനിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് സർക്കാർ പുറത്തിറക്കിയ പുതിയ വീസ നയമാണ് ഇത്തരം സാധ്യതകളെ ഇല്ലാതാക്കുന്നത്. പുതിയ നിയമം അനുസരിച്ച് പ്രസവത്തിനായി മാത്രമാണ് അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ അത് പാസ്സാവണമെന്നില്ല. അതേസമയം, ഗർഭിണികളുടെ രോഗചികിത്സയ്‌ക്കോ അത്തരം സങ്കീർണമായ പ്രസവങ്ങൾക്കോ ആണെങ്കിൽ അനുമതി ലഭിക്കും. എന്നാൽ അവിടുത്തെ ജീവിതച്ചിലവിനുള്ള...
വുഹാൻ:ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരണം 80 ആയി. ഒപ്പം രോഗം ബാധിച്ചവരുടെ എണ്ണം 2744 കടന്നു. ഇതിൽ ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അതിവേഗമാണ് രാജ്യത്ത് കൊറോണ പടർന്നുപിടിച്ചത്. ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ...
ബാഗ്‌ദാദ്‌: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും 'അജ്ഞാത' റോക്കറ്റാക്രമണം.  ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് സമീപമാണ് അഞ്ച് റോക്കറ്റുകൾ പതിച്ചത്. ആക്രമണത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനി സൈനിക ജനറലും ഖുദ്‍സ് ഫോഴ്സ് തലവനുമായ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റ് ആക്രമങ്ങൾ ഉണ്ടാകുന്നത്. സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള...
നൈജീരിയ: ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസ് കുടുംബത്തില്‍പെട്ട വൈറസാണ് ലാസ്സയ്ക്കും പിന്നിലെന്ന് സ്ഥിതീകരിച്ചു. നിലവിൽ നൈജീരിയയിൽ ഇരുന്നൂറോളം ആളുകൾ ചികിത്സയിലുണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. നൈജീരിയയില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.