Sat. Jul 5th, 2025
ന്യൂഡല്‍ഹി:

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ സംഘടനകളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധരാണെന്ന് 28ാമത് കരസേന മേധാവിയായി ചുമതലയേറ്റ  മനോജ് മുകുന്ദ് നരവാണെ. ഇന്ത്യയോട് നിഴല്‍യുദ്ധം നടത്താനായി പാകിസ്താന്‍ തീവ്രവാദത്തെ അവരുടെ നയമായി നടപ്പാക്കുകയാണ്, പാകിസ്താന്റെ ലക്ഷ്യം നടക്കില്ലെന്നും കശ്മീരിലെ ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാപതിയായി ബിപിന്‍ റാവത്ത് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മനോജ് മുകുന്ദ് നരവാണെ കരസേന മേധാവിയാകുന്നത്.